Connect with us

Hi, what are you looking for?

Film News

ഇത് വരെ താൻ പ്രണയിച്ചിട്ട് പോലുമില്ല എന്ന് സായ് പല്ലവി

ഒറ്റ  ചിത്രത്തിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സായ് പല്ലവി. തെന്നിന്ത്യൻ സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണു സായ്. മൂന്നേ മൂന്ന് സിനിമകളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ മുഴുവന്‍ കൈയ്യിലെടുത്തിരിയ്ക്കുകയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലാണ് അരങ്ങേറിയത്. കലി എന്ന ചിത്രത്തിന് ശേഷം ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു.  അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്.തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ മനസ്സ് തുറക്കുകയാണ് സായ് പല്ലവി. തനിക്ക് ഇത് വരെ ആരോടും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഒരു ഫീലിങ്ങ്സ് തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ആരെയെങ്കിലും കണ്ടാൽ തനിക്ക് ആദ്യം ആഹ് കൊള്ളാല്ലോ എന്ന് തോന്നും. അല്ലതെ കണ്ട ഉടനെ തന്നെ ലവ് ഒന്നും തോന്നില്ല. പുരുഷന്മാരെക്കാളും താൻ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളെയാണ്. പുരുഷന്മാർ ഇപ്പോഴും ഷർട്ടും പാന്റും താനെ ആയിരിക്കില്ലേ. എന്നാൽ സ്ത്രീകൾക്ക് ഒരുപാട് ചോയ്സ് ഉണ്ടല്ലോ. അത് കൊണ്ട് തന്നെ താൻ സ്ത്രീകളെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത് എന്നും താരം പറഞ്ഞു.

കൂടാതെ താൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്നും താരം പറഞ്ഞിരുന്നു. വിവാഹ ജീവിതത്തിനോട് തനിക്ക് താൽപ്പര്യമില്ല എന്നും അത് കൊണ്ട് തന്നെ വിവാഹം താൻ കഴിക്കില്ല എന്നുമാണ് സായ് പല്ലവി പറഞ്ഞത്. താൻ അഭിനയിക്കുന്നത് ചാരിറ്റിക്ക് വേണ്ടിയാണെന്നും തന്റെ സമ്പാദ്യമൊക്കെ താൻ ചാരിറ്റി ചെയ്യാൻ വേണ്ടിയാണ് ചിലവാക്കുന്നത് എന്നും സായ് പറഞ്ഞിരുന്നു. ഒരു ഫേസ് ക്രീം കമ്പനി തങ്ങളുടെ പ്രൊഡക്ടറിന്റെ പരസ്യം ചെയ്യാൻ രണ്ടു കോടി രൂപ വാഗ്ദാനം നൽകിയെൻങ്കിലും ആ പരസ്യത്തിൽ സായ് പല്ലവി അഭിനയിക്കാൻ തയാറാകാതിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ ആരാധകരെ അബളിപ്പിച്ച് കൊണ്ടുള്ള പരസ്യം ചെയ്യാനോ അഭിനയിക്കാനോ തനിക്ക് താൽപ്പര്യമില്ല എന്നാണ് അന്ന് സായ് പറഞ്ഞ മറുപടി.

You May Also Like