ചങ്ങാടം തുഴഞ്ഞ് ടൊവിനോ; ആസ്വദിച്ച് ലിഡിയയും മക്കളും- വീഡിയോ

യുവ നടന്മാരില്‍ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നടന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കുടുംബത്തിനൊപ്പം ചങ്ങാടം തുഴഞ്ഞു പോകുന്ന വീഡിയോയാണ്…

യുവ നടന്മാരില്‍ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നടന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കുടുംബത്തിനൊപ്പം ചങ്ങാടം തുഴഞ്ഞു പോകുന്ന വീഡിയോയാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ലിഡിയയെയും മക്കളെയും വീഡിയോയില്‍ കാണാം. ടൊവിനോ ചങ്ങാടം തുഴയുമ്‌ബോള്‍ അതാസ്വദിച്ചിരിക്കുന്ന ഭാര്യയേയും മക്കളേയും വീഡിയോയില്‍ കാണാം. അതേസമയം രസകരമായ കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

പറപ്പിച്ച് വിട് പാപ്പാ, ശെടാ ഭയങ്കരാ.., തുടങ്ങിയ കമന്റുകള്‍ക്കൊപ്പം ലൈഫ് ജാക്കറ്റ് ധരിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്. 2012-ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറി.

ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിയോത്തികാവ് എന്ന പ്രദേശത്തെ കള്ളന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ജിതിന്‍ ലാല്‍ ആണ് സംവിധായകന്‍. ചിത്രത്തില്‍ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മാണം ഡോക്ടര്‍ സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ്.