Film News

അമ്മയുടെ ആയുസ്സിലാണ് പ്രതീക്ഷ!!! 75 വയസ്സ് വരെ പോയാല്‍ മതി- ബൈജു സന്തോഷ്

ബൂമറാംഗ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയുള്ള നടന്‍ ബൈജു സന്തോഷിന്റെ അഭിമുഖമാണ് രണ്ട് ദിവസമായി സോഷ്യലിടത്ത് വൈറലാകുന്നത്. എംമ്പുരാനില്‍ താനും ഉണ്ടാകുമെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു. എംമ്പുരാന്‍ വെറെ ലെവല്‍ ചിത്രമാകുമെന്നും എന്തും പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു അഭിമുഖമാണ് വൈറലാകുന്നത്. തന്റെ കുടുംബത്തെ കുറിച്ചാണ് താരം പറയുന്നത്. തനിക്ക് അമ്മയുടെ ഗുണമാണ് കിട്ടിയതെന്ന് താരം പറയുന്നത്. അമ്മയുടെ പേര് തങ്കമ്മ എന്നായിരുന്നു. അമ്മ നഴ്‌സായിരുന്നു. നല്ലോണം കൗണ്ടര്‍ പറയുന്ന പ്രകൃതമായിരുന്നു. അമ്മ 86 വയസ്സില്‍ മരിച്ച് പോയെന്നും താരം പറഞ്ഞു.

അച്ഛന്‍ ഭാസ്‌കരന്‍ നായരായിരുന്നു. അച്ഛന്‍ 1989ല്‍ മരിച്ച് പോയി. 63 വയസ്സിലായിരുന്നു മരണം. അച്ഛന്‍ മരിക്കാന്‍ കാരണം മദ്യപാനമാണ്. മദ്യപിക്കാന്‍ എല്ലാ സ്വത്തും വിറ്റൊഴിച്ചു. ഒന്നും നശിപ്പിച്ചില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇന്ന് 200 കോടിയുടെ ആസ്തിയുണ്ടാകുമായിരുന്നു. തങ്ങളുടെ കുടുംബത്തിന്റെ സമാധാനം നശിപ്പിച്ച വ്യക്തിയാണ് തന്റെ അച്ഛനെന്നും ബൈജു പറഞ്ഞു.

ഇന്ന് ആ സ്ഥലങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ 200 കോടിയുടെ ആസ്തിയുണ്ടാവുമായിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എങ്കിലും അച്ഛനോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും ബൈജു പറയുന്നു.

അച്ഛന്‍ സ്വത്തുക്കള്‍ ഒരുപാട് നശിപ്പിച്ച് കളഞ്ഞയാളാണ്. ഒരുപാട് സ്വത്തുക്കളുണ്ടായിരുന്നു. അച്ഛന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നുമായിരുന്നില്ല, എല്ലാം ദാനമായി കിട്ടിയതാണ്. അതെല്ലാം പല ബിസിനസുകള്‍ ചെയ്ത് വിറ്റ് തുലക്കുകയായിരുന്നു. അമ്മയുടെ ആയുസ്സാണ് തനിക്ക് പ്രതീക്ഷ. അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വയസ്സ് വരെയൊക്കെ പോയാല്‍ മതിയെന്നും താരം പറയുന്നു.

Trending

To Top