Film News

വസ്ത്രധാരണം ഇഷ്ടപ്പെടുന്നില്ല!!! മുംബൈയില്‍ ആരും വീട് തരുന്നില്ലെന്ന് ഉര്‍ഫി ജാവേദ്

മുംബൈ നഗരത്തില്‍ തനിക്ക് താമസിക്കാന്‍ വീട് കിട്ടുന്നില്ലെന്ന് പരാതിയുമായി നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. സാധാരണ എല്ലാവരും ഭീമമായ വാടകയാണ് കാരണമെന്ന് പറയാറ്. എന്നാല്‍ ഉര്‍ഫി പറയുന്നത് വ്യത്യസ്തമായ കാരണമാണ്.

തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ട് മുസ്‌ലിംകളും താന്‍ മുസ്‌ലിമായത് കൊണ്ടാണ് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരാത്തതെന്നാണ് നടിയുടെ ആരോപണം. മറ്റ് ചിലര്‍ക്ക് തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രശ്‌നമെന്നും ഉര്‍ഫി ട്വീറ്റ് ചെയ്തു. മുംബൈയില്‍ താമസസ്ഥലം കണ്ടെത്തുന്നത് കടുപ്പമാണെന്നും ഉര്‍ഫി കുറിച്ചു.

അതേസമയം, ഉര്‍ഫിയുടെ സങ്കടം കണ്ട് മുംബൈ വിട്ട് പോരാമെങ്കില്‍ താമസം ശരിയാക്കി തരാമെന്ന് ആരാധകരും പറയുന്നു. വ്യത്യസ്തമായ ഗ്ലാമറസ് ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വൈറലായ താരമാണ് ഉര്‍ഫി. താരത്തിന്റെ ഫാഷന്‍ പരീക്ഷണങ്ങളിലെ അല്‍പ വസ്ത്രമാണ് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുന്നത്.

Trending

To Top