Connect with us

Hi, what are you looking for?

Film News

എല്ലാവരോടും മാപ്പ്!! ഇനി മുതല്‍ പുതിയ വസ്ത്രത്തില്‍ കാണാമെന്ന് ഉര്‍ഫി ജാവേദ്

കണ്ണില്‍ കാണുന്നതെന്തും വസ്ത്രമാക്കുന്ന ഡിസൈനറാണ് ഉര്‍ഫി ജാവേദ്. തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് നിരന്തരം സോഷിടത്ത് ആക്രമിക്കപ്പെടുന്ന താരമാണ്. ആരും പരീക്ഷിക്കാത്ത വസ്ത്ര പരീക്ഷണങ്ങളാണ് ഉര്‍ഫി നടത്താറുള്ളത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നു ചെവി കൊടുക്കാതെ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഉര്‍ഫി.

എന്നാലിപ്പോഴിതാ തന്റെ പരീക്ഷണങ്ങള്‍ കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഉര്‍ഫി. ‘ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്‍ഫിയെ കാണും. പുതിയ വസ്ത്രത്തില്‍. മാപ്പ്’. എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, ഉര്‍ഫിയുടെ മാറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം.
ഉര്‍ഫി നിങ്ങള്‍ക്ക് തോന്നുന്നത് ധരിക്കൂ എന്നാണ് താരത്തിന്റെ സപ്പോര്‍ട്ടേഴ്‌സ് പറയുന്നത്. ഉര്‍ഫിയുടെ തീരുമാനം ശരിയല്ലെന്നും. ഒരിക്കലും പേടിക്കരുതെന്നൊക്കെ പറയുന്നുണ്ട്.

You May Also Like