Connect with us

Hi, what are you looking for?

Film News

തല മുതല്‍ കാലു വരെ മൂടി പുതിയ ലുക്കില്‍ ഉര്‍ഫി!! പുതിയ സ്‌പൈഡര്‍ വുമണെന്ന് വിമര്‍ശകര്‍

ഫാഷന്‍ പരീക്ഷണങ്ങളിലൂടെ എപ്പോഴും വിവാദത്തില്‍പ്പെടുന്ന മോഡലാണ് ഉര്‍ഫി ജാവേദ്. കൈയ്യില്‍ കിട്ടുന്നതെന്തും വസ്ത്രമാക്കി മാറ്റുന്നയാളാണ് ഉര്‍ഫി. പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്ന താരമാണ്. എന്നാല്‍ വിമര്‍ശനങ്ങളില്‍ ഒന്നും തളരാതെ ആവേശത്തോടെ മുന്നോട്ട് പോകുകയാണ് താരം. പരീക്ഷണങ്ങളില്‍ പലപ്പോഴും വസ്ത്രത്തിന്റെ കുറവാണ് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത്തവണയും വ്യത്യസ്ത പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഉര്‍ഫി. തല മുതല്‍ കാലു വരെ മൂടിയാണ് ഉര്‍ഫിയുടെ പുതിയ പരീക്ഷണം. കഴിഞ്ഞ തവണ പ്ലാസ്റ്റിക് കവറില്‍ മീനുമായുള്ള വസ്ത്രത്തിന് പിന്നാലെയാണ് ഉര്‍ഫി പുതിയ വസ്ത്രവുമായി എത്തിയത്.

ഒരു ബ്രാലെറ്റും ലൂസ് പാന്റുമാണ് താരത്തിന്റെ വസ്ത്രം. എന്നാല്‍ കറുത്ത വസ്ത്രത്തിനൊപ്പം നെറ്റ് മാസ്‌കും ഒരു ക്രോപ്പ് ടോപ്പും കൂടെയുണ്ട്. ഒറ്റ നോട്ടത്തില്‍ തല മുതല്‍ കാലുവരെ മൂടുന്ന വസ്ത്രമാണ്.

പതിവ് പോലതന്നെ ഇത്തവണയും ഉര്‍ഫിയ്ക്ക് ട്രോളുകള്‍ നിറയുന്നുണ്ട്. സ്‌പൈഡര്‍ വുമണ്‍, ഉര്‍ഫിക്ക് സീറോ ഫാഷന്‍ സെന്‍സാണ്, ഈ പാന്റിനുള്ളില്‍ രണ്ട് ഉര്‍ഫി കയറുമല്ലോ എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.

You May Also Like