Film News

ടീ ബാഗുകൾ കൊണ്ട് തയ്യാറാക്കിയ ഡ്രസ്സിൽ തിളങ്ങി നടി ഉർഫി ജാവേദ്!

ദിവസവും ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ് നടി ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനാണെന്ന് പറയാം. ഗ്ലാസ്, മുത്ത്, ചാക്ക്, ബട്ടൺ തുടങ്ങി എല്ലാ സാധ്‌നങ്ങൾ ഉപയോഗിച്ചും താരം വസ്ത്രത്തിൽ പരീക്ഷണം നടത്താറുണ്ട്. താരത്തിന്റെ വസ്ത്രത്തിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. നിലവിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഉർഫിയുടെ പുതിയ ലുക്കാണ്.


പുതിയ ലുക്കിന് ഒരു പ്രത്യേകതയുണ്ട്.ടീ ബാഗുകൾകൊണ്ടാണ് ഉർഫി വസ്ത്രം തുന്നിയിരിക്കുന്നത്. താര്ത്തിന്റെ ഇൻസ്റ്റഗ്രമിൽചായകുടിക്കുന്ന ദൃശ്യങ്ങളിൽ നിന്നുമാണ് ഉർഫിയുടെ വീഡിയോ ആരംഭിച്ചിരിക്കുന്നത്. പിന്നാലെ ടീബാഗുകൾ കൊണ്ടുള്ള ഷോർട് ഡ്രസ് ധരിച്ച് നിൽക്കുന്നതാണ് കാണുന്നത്. ഹലോ ഫ്രണ്ട്സ്, ചായ കുടിക്കൂ- എന്ന അടിക്കുറിപ്പിലാണ് താരം വീഡിയോ പങ്കുവച്ചത്.

 


്സാധാരണ വിമർശനങ്ങളാണ് കൂടുതലായും ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങൾക്ക് കിട്ടാറുള്ളത്. ടീബാഗ് ഡ്രസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇത് താരത്തിന്റെ ഗംഭീര ഐഡിയ ആണ് എന്നായിരുന്നു ആരാധകർ പറയുന്നത്. ഉർഫിയുടെ പരീക്ഷണത്തിന് കയ്യടിച്ചപ്പോൾ ചിലർ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു.

 

Trending

To Top