വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍സ്- സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു

ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത് ചിത്രമാണ് വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍സ്. ഇപ്പോഴിതാ വാലന്റൈന്‍ ദിനത്തില്‍ രസകരമായൊരു സ്‌നീക്ക് പീക്ക് വിഡിയോയുമായി വാലാട്ടി ടീം. സിനിമയിലെ നായകനും നായികയും പ്രണയം പറയുന്നതാണ് വിഡിയോയില്‍ കാണാനാകുക. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന…

ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത് ചിത്രമാണ് വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍സ്. ഇപ്പോഴിതാ വാലന്റൈന്‍ ദിനത്തില്‍ രസകരമായൊരു സ്‌നീക്ക് പീക്ക് വിഡിയോയുമായി വാലാട്ടി ടീം. സിനിമയിലെ നായകനും നായികയും പ്രണയം പറയുന്നതാണ് വിഡിയോയില്‍ കാണാനാകുക. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായകളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

വി എഫ് എക്‌സിലൂടെ നിര്‍മ്മിച്ചെടുത്ത നായ്ക്കളല്ല, ശരിക്കമുള്ളവയാണെന്നും അവയ്‌ക്കൊപ്പം നിങ്ങള്‍ക്കിഷ്ടമുള്ള അഭിനേതാക്കളും ചേരുന്നുവെന്നും പ്രാര്‍ഥനകള്‍ വേണമെന്നും പോസ്റ്റര്‍ പങ്കുവെച്ചിരുന്നു വിജയ് ബാബു. നാല് ഇനത്തിലെ നായകളാണ് കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങളെയും പോസ്റ്ററില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡന്‍ റെട്രീവര്‍, കൂക്കര്‍ സ്പാനിയല്‍, റോട്ട് വീലര്‍ എന്നീ ഇനങ്ങളും പിന്നെ ഒരു നാടന്‍ നായയുമാണ് കഥാപാത്രങ്ങള്‍.

കഥാപാത്രങ്ങളുടെ പേര് യതാക്രമം ടോമി , അമാലു നാടന്‍ നായ ബ്രൂണോ, കരിദാസ് എന്നിങ്ങനെയാണ്. നവാഗതനായ ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു പണിക്കര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വരുണ്‍ സുനില്‍ സംഗീതം നല്‍കുന്നു.

വിനയ് ബാബുവാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അയൂബ് ഖാന്‍ സംഗീതവും വിഷ്ണു പണിക്കര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.