Connect with us

Hi, what are you looking for?

Film News

‘ഈ തട്ടിക്കൂട്ട് സിനിമക്ക് റിവ്യൂ ചെയ്തു വീണ്ടും അതിന്റെ റീച്ച് കൂട്ടുവാന്‍ താല്‍പ്പര്യം ഇല്ല’

നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ തട്ടിക്കൂട്ട് സിനിമക്ക് റിവ്യൂ ചെയ്തു വീണ്ടും അതിന്റെ റീച്ച് കൂട്ടുവാന്‍ താല്‍പ്പര്യം ഇല്ല’ എന്നാണ് അശ്വിന്‍ പ്രസാദ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നാളെ മാളികപ്പുറം OTT റീലീസ് ആണ്. സിനിമ തീയറ്ററില്‍ നിന്നും അവിചാരിതമായി കണ്ടിരുന്നു. പക്ഷെ റിവ്യൂ ഇടാന്‍ തോന്നിയതെ ഇല്ല. കാരണം ഇത്രേം റീച്ഛ് ആയി നിക്കുക ഈ തട്ടിക്കൂട്ട് സിനിമക്ക് റിവ്യൂ ചെയ്തു വീണ്ടും അതിന്റെ റീച്ഛ് കൂട്ടുവാന്‍ താല്‍പ്പര്യം ഇല്ലാത്തൊണ്ടു ആണ്.
സിനിമയിലേക്ക് വന്നാല്‍ പണ്ടത്തെ മേക്കിങ് സ്‌റ്റൈല്‍. മൊത്തത്തില്‍ ആര്‍ട്ടിഫിഷ്യാലിറ്റി തോന്നിക്കുന്ന കഥാപാത്രങ്ങള്‍. ഓവര്‍ ക്യൂട്ട്‌നെസ് കാണിച്ചു വെറുപ്പിക്കുന്ന സിനിമയിലെ മെയിന്‍ കഥാപാത്രം ആയ പെണ്‍കുട്ടി. ട്രയ്‌ലറില്‍ നിന്നും എന്താണോ കിട്ടുന്നത് അതേ നിലവാരം തന്നെയാണ് സിനിമക്കും.
സിനിമയെ സിനിമ ആയി കാണാതെ അതിന്റെ മോശം വശങ്ങള്‍ പറയാതെ ഭക്തി, ആരാധന ഒക്കെ ഉള്ളവര്‍ അത് വെച്ചു മാത്രം ഈ സിനിമയെ അക്‌സെപ്പ്റ്റ് ചെയ്യുന്നു എന്നാണ് എനിക്ക് തോന്നിയെ. അതുകൊണ്ടു തന്നെ ഭക്തി സീരിയലുകള്‍ കാണുന്നവര്‍ ആണ് കൂടുതലും ഈ സിനിമയെ അകം അഴിഞ്ഞു സ്വീകരിച്ചത്.

ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുക. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 40 ദിവസം കൊണ്ടാണ് ചിത്രം ഈ സുവര്‍ണനേട്ടം കൊയ്തത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ് ഫുള്ളാണ്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

You May Also Like