Film News

തന്റെ സ്വപ്നം അതായിരുന്നു! എന്നാൽ സിനിമയിലെത്തിയത്  യാദൃശ്ചികം , സിനിമയിൽ എത്തപെട്ടതിനെ കുറിച്ച് , വീണ നന്ദകുമാർ 

‘കെട്ട്യോളാണെന്റെ  മാലാഖ ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആയിരുന്നു വീണ നന്ദകുമാർ, ഇപ്പോൾ താരം തന്റെ സ്വപ്ന ജോലിയെ കുറിച്ചും, സിനിമയിൽ എത്തപെട്ടതിന് കുറിച്ചും തുറന്നുപറയുകയാണ് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ. ഒരിക്കലും താൻ സിനിമയിലെത്തണമെന്നോ, ഒരു നടിയാകണമെന്നോ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ സിനിമയിലെത്തിയത് യാദൃശ്ചികം. തന്റെ ജീവിതത്തിലെ ഒരേ ഒരു സ്വപ്നം സിവിൽ സർവീസ് ആയിരുന്നു, താൻ സിവിൽ സർവീസ് പഠനം ഒരിക്കലും മുടക്കം വരുത്താൻ ആഗ്രഹിച്ച വ്യക്തിയല്ല

ഞാൻ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്, സിനിമയും, സിവിൽ സർവ്വീസും രണ്ടും രണ്ടാണ്, എന്നാൽ ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ സിനിമ എന്ന മോഹം എന്റെ മനസിലേക്ക് എത്തിയത്, എന്റെ ഒരു ഫോട്ടോ കണ്ടാണ് അവർ സിനിമയിലേക്ക് ക്ഷണിച്ചത്. എന്നാൽ തന്റെ ആദ്യ ചിത്രം നടന്നിരുന്നില്ല, പിന്നീടാണ് കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലേക്ക് വിളിച്ചത് വീണ പറയുന്നു

ഇപ്പോൾ സിനിമ എനിക്ക് പാഷനായി മാറി, സിവിൽ സർവീസ് എന്റെ രാജ്യത്തെ സേവിക്കുക എന്ന ആശയത്തിലായിരുന്നു എന്നാൽ സിനിമയിൽ എത്തപെട്ടതിനു ശേഷമാണ് അഭിനയം ഇഷ്ട്ടപെട്ടു തുടങ്ങിയത്. ഇപ്പോൾ അഭിനയമാണ് ഇഷ്ട്ടം, കാരണം സിനിമയിലൂടെ ആണല്ലോ പ്രേക്ഷകർ ക്ക്എ ന്നെ കൂടുതൽ അറിയാൻ കഴിഞ്ഞത് വീണ പറയുന്നു

Trending

To Top