Connect with us

Hi, what are you looking for?

Film News

കോഴിക്കോട് കാരോട് അസൂയ..! എറണാകുളത്തെ കുഴിയാണ് കുഴി! ഗ്രേസ് ആന്റണി

ചട്ടമ്പി സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് എത്തിയ നടി ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട്കാരോട് എനിക്ക് അസൂയ ആണെന്ന് പറഞ്ഞ നടി അതിനുള്ള കാരണവും പ്രൊമോഷന്‍ വേദിയില്‍ വെച്ച് പറഞ്ഞു… അതിനുള്ള ഏറ്റവും വലിയ കാരണം ഇവിടെയുള്ള റോഡുകളാണ് എന്നാണ് ഗ്രേസ് ആന്റണി പറഞ്ഞത്… അവിടെ ഇവിടെ ചെറിയ കുഴികള്‍ റോഡില്‍ ഉണ്ടെങ്കിലും നിങ്ങളുടെ റോഡ് കണ്ടിട്ട് അസൂയ തോന്നുന്നു… കുഴി എന്ന് പറഞ്ഞാല്‍ എറണാകുളത്തെ കുഴിയാണ് കുഴി എന്നും

നടി വേദിയില്‍ വെച്ച് പറഞ്ഞു..,ഞാന്‍ ഒരു എറണാകുളംകാരിയായതുകൊണ്ട് കൂടിയാണ് ഇത് പറയുന്നത് എന്നും താരം പറഞ്ഞു.. അതേസമയം.. കോഴിക്കോട്കാരോട് എന്നും സ്‌നേഹമാണ്.. പ്രമോഷന്‍ പരിപാടിയ്ക്ക് വേണ്ടി എത്തിയവരെല്ലാം ചട്ടമ്പി സിനിമ പോയി കാണണം എന്നും.. സിനിമ വിജയിപ്പിക്കണം എന്നും ഗ്രേസ് ആന്റണി പറഞ്ഞു..

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ചട്ടമ്പി.. ശ്രീനാഥ് ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേതെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 23 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ തകൃതിയായി നടക്കുകയാണ്.

തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി.. ചെമ്പന്‍ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഈ സിനിമയില്‍ എത്തുന്നുണ്ട്.

You May Also Like