Connect with us

Hi, what are you looking for?

Film News

മമ്മൂക്കയുടെ ആ സിനിമയോട് ഒരിക്കലും യോജിക്കാൻ തനിക്ക് കഴിയില്ല

പൊക്കം കുറഞ്ഞ മനുഷ്യനെ നായകനാക്കികൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് മേള. ചിത്രത്തിൽ മാമൂട്ടി സഹ നടന്റെ  വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഈ ചിത്രത്തിലേക്ക് താൻ എത്തിയത് കള്ളം പറഞ്ഞു കൊണ്ടാണ് എന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബൈക്ക് നന്നായി ഓടിക്കാൻ അറിയാവുന്ന ആളെ ആയിരുന്നു ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി അണിയറ പ്രവർത്തകൻ അന്വേഷിച്ച് കൊണ്ടിരുന്നത്. അപ്പോഴാണ് താൻ നന്നായി സ്റ്റണ്ട് ചെയ്യുമെന്ന് മമ്മൂട്ടി കള്ളം പറഞ്ഞു ആ അവസരം നേടുന്നത്. സത്യത്തിൽ തനിക് ബൈക്ക് ഓടിക്കാൻ അറിയാം എങ്കിലും സ്റ്റണ്ട് ചെയ്യാൻ ഒന്നും അറിയില്ലായിരുന്നു എന്നും അങ്ങനെ കള്ളം പറഞ്ഞാണ് താൻ ആ അവസരം നേടിയെടുത്തത് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് ഗിന്നസ് പക്രുവിനോട് ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മേള എന്ന ചിത്രത്തിന്റെ ഒരു റീമേക്ക് വന്നാൽ അതിൽ അഭിനയിക്കാൻ തയാറാകുമോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ ആണ്. ആ ചിത്രത്തിനോട് എനിക്ക് വിയോജിപ്പ് ഉണ്ടെന്നും ആ ചിത്രത്തിന്റെ പ്രമേയം തനിക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും ആ പ്രീമിയത്തിൽ മാറ്റം വരുത്തിയിട്ട് ആണ് തന്നെ ആ ചിത്രത്തിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത് എങ്കിൽ താൻ അഭിനയിക്കാൻ തയാറാണ് എന്നും അല്ലാത്ത പക്ഷം തനിക് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയില്ല എന്നുമാണ് ഗിന്നസ് പക്രു പറയുന്നത്.

കാരണം ആ ചിത്രത്തിൽ പറയുന്നത് ഒരു പൊക്കം കുറഞ്ഞ മനുഷ്യൻ, അദ്ദേഹം സർക്കസിലെ കോമാളി ആണ്. അദ്ദേഹത്തിന്റെ ഭാര്യ സർക്കസിൽ ബൈക്ക് സ്റ്റണ്ടിനു വരുന്ന പയ്യനുമായി പ്രണയത്തിൽ ആകുന്നതും ഈ പൊക്കം കുറഞ്ഞ മനുഷ്യന് തന്റെ ഭാര്യയെ സംശയം വരുന്നതും ഒടുവിൽ ഇദ്ദേഹം ആത്മഹത്യ ചെയ്യുന്നതും ആണ്. ഈ ചിത്രം പൊക്കം കുറഞ്ഞ മനുഷ്യന്മാരെ മറ്റൊരു കണ്ണിൽ കാണാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നത് അല്ലാതെ ഇവർ യാതൊരു വിധ സന്ദേശവും ഈ ചിത്രം നൽകുന്നില്ല എന്നും അത് കൊണ്ട് തനിക്ക് ഈ ചിത്രത്തിനോട് യോജിക്കാൻ കഴിയില്ല എന്നുമാണ് ഗിന്നസ് പക്രു പറയുന്നത്.

You May Also Like