സംയുക്ത വർമ്മയുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ; ആശംസകളുമായി ആരാധകർ

അഭിനേത്രിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണി അമ്മയായി. ഉത്തര തന്നെയാണ് തനിക്ക് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഒട്ടനവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

കഴിഞ്ഞ ദിവസം താരം ഗർഭിണിയാണെന്ന സൂചന നൽകി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനു പിന്നാലെ താരത്തിന്റെ സീമന്തത്തിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം താരം പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ താരം അമ്മയായി എന്ന വാർത്തയും പുറത്ത് വന്നിരിക്കുന്നത്.

സീമന്തത്തിന്റെ ചിത്രങ്ങളിൽ നിറപുഞ്ചിരിയോടെ നിൽക്കുന്ന സംയുക്ത വർമയേയും കാണാൻ കഴിയുന്നുണ്ട്. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് സംയുക്തയും. ഉത്തരയുടെ കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ.