ജയില്‍ പുള്ളിയായി ടര്‍ബോ ജോസ്!!!

വേഷപ്പകര്‍ച്ചകള്‍ കൊണ്ട് മലയാളിയെ ഞെട്ടിപ്പിക്കുന്ന താരമാണ് മെഗാതാരം മമ്മൂട്ടി. താരത്തിന്റെ ഭ്രമയുഗം തിയ്യേറ്ററില്‍ മികച്ച കൈയ്യടിയാണ് നേടുന്നത്. അതേസമയം, താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

വേഷപ്പകര്‍ച്ചകള്‍ കൊണ്ട് മലയാളിയെ ഞെട്ടിപ്പിക്കുന്ന താരമാണ് മെഗാതാരം മമ്മൂട്ടി. താരത്തിന്റെ ഭ്രമയുഗം തിയ്യേറ്ററില്‍ മികച്ച കൈയ്യടിയാണ് നേടുന്നത്. അതേസമയം, താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. മെഗാസ്റ്റാറിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടര്‍ബോ’. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്. ഇപ്പോഴിതാ സെക്കന്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പോലീസ് സ്‌റ്റേ്ഷനില്‍ ജയില്‍പുള്ളികള്‍ക്കൊപ്പമിരിക്കുന്ന പോസ്റ്ററാണ് പുറത്തെത്തിയത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ മാസ് ആക്ഷന്‍ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയുമാണ്. സൂപ്പര്‍ഹിറ്റ് ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മിഥുന്‍ മാനുവല്‍ തോമസാണ്.

ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ്‌ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി.