ജീവന്‍ പകുത്ത് നല്‍കാനൊരുങ്ങി ഇരട്ട സഹോദരി!! ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ

മലയാള സിനിമയില്‍ നഷ്ടങ്ങളുടെ വര്‍ഷമാണ് 2023. പൊട്ടിച്ചിരിപ്പിച്ച് സുബി സുരേഷും, ഇന്നസെന്റും മാമുക്കോയയുമെല്ലാം അടുത്തിടെയാണ് കടന്നുപോയത്. നടന്‍ ഹരീഷ് പേങ്ങനും അവരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകലോകവും.…

മലയാള സിനിമയില്‍ നഷ്ടങ്ങളുടെ വര്‍ഷമാണ് 2023. പൊട്ടിച്ചിരിപ്പിച്ച് സുബി സുരേഷും, ഇന്നസെന്റും മാമുക്കോയയുമെല്ലാം അടുത്തിടെയാണ് കടന്നുപോയത്. നടന്‍ ഹരീഷ് പേങ്ങനും അവരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകലോകവും.

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല. അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഗുരുതരാവസ്ഥയിലായ സഹോദരന് കരള്‍ നല്‍കി രക്ഷിക്കാന്‍ സഹോദരി ശ്രീജ തയ്യാറായിരുന്നു.

ഹരീഷിന്റെ കുടുംബവും സുഹൃത്തുക്കളും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ചെലവാകുന്ന ഭീമമായ തുക കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

നര്‍മ്മം ചാലിച്ച കഥാപാത്രങ്ങളുമായി ഹരീഷ് ഇനിയും സ്‌ക്രീനില്‍ ആരാധകരെ പൊട്ടിച്ചിരിപ്പിക്കും. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളിലെല്ലാം ഹരീഷ് ശ്രദ്ധേയമായ വേഷം ചെയ്ട്ടുണ്ട്.