അടിയന്തിര ലാന്‍ഡിങ്ങിനിടെ രണ്ടായി പിളര്‍ന്ന് വിമാനം- ദൃശ്യങ്ങള്‍ പുറത്ത്

അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയിലാണ് സംഭവം. വ്യാഴാഴ്ച ജുവാന്‍ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര…

Two-pieces-of-plane-while-landing

അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയിലാണ് സംഭവം. വ്യാഴാഴ്ച ജുവാന്‍ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചുപൂട്ടി. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്‌നിശമനസേനാ മേധാവി ഹെക്ടര്‍ ഷാവ്‌സ് പറഞ്ഞു.

സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗ്വാട്ടേമാലയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചതോടെ മറ്റിടങ്ങളിലേക്ക് പോകാനിരുന്ന 57 വിമാനങ്ങളും 8,500 യാത്രക്കാരുമാണ് കുടുങ്ങിയത്. അഞ്ച് മണിക്കൂര്‍ അടച്ചിട്ടതിന് ശേഷം വിമാനത്താവളം തുറന്നുപ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.