‘ശരീരത്തെ മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യും’: നടി ഷിബ് ല

നമ്മുടെ ശരീരത്തെ മൂടി വെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടുമെന്ന് നടി ഷിബ് ല. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്ത്രിലൂടെ മലയാള സിനിമയിലേയ്ക്ക് പ്രവേശിച്ച താരം തന്റെ പുതിയ ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോ…

നമ്മുടെ ശരീരത്തെ മൂടി വെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടുമെന്ന് നടി ഷിബ് ല. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്ത്രിലൂടെ മലയാള സിനിമയിലേയ്ക്ക് പ്രവേശിച്ച താരം തന്റെ പുതിയ ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.

തടിയുള്ളവര്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരാണെന്ന് ഷിബ് ല പറയുന്നു. നിങ്ങളുടെ ശരീരം ഇങ്ങനെ ആയതുകൊണ്ട് ഉടുപ്പിട്ടാല്‍ ചേരില്ല, കാല്‍ തടുച്ചതുകൊണ്ട് ഷോര്‍ട്ട്‌സിട്ടാല്‍ ചേരില്ല എന്നൊക്കെ പറയുന്നതിനോട് തീരെ യോജിപ്പില്ല. നമുക്ക് സൗകര്യ പ്രദമായ വസ്ത്രം ധരിക്കുകയാണ് വേണ്ടത്.

നമ്മുടെ ശരീരം മൂടി വെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്‌കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോ ഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നുവെന്നും ഷിബ് ല പറഞ്ഞു.

fera shibla in kakshi ammninpilla
ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന നടിയാണ് ഫറ ഷിബ്ല. കഥാ പാത്രങ്ങള്‍ക്ക് വേണ്ടി ശരീര ഭാരം കുറച്ചും കൂട്ടിയും നടി പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ശരീര ഭാരം കൂടിയത് കാരണം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ട നടി കൂടിയാണ് ഷിബ്ല. റിയാലിറ്റി ഷോയിലൂടെയാണ് ഷിബ്ല കലാജീവിതം തുടങ്ങിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് താരം. നിങ്ങളുടെ ശരീരം, ആരോഗ്യം… അത് നിങ്ങളുടെ മാത്രം കാര്യമാണെന്നും ഷിബ്ല കൂട്ടിച്ചേര്‍ത്തു.

ഫാറ്റ് ഷെയ്മിങ്ങും ബോഡി ഷെയ്മിങ്ങും പടപൊരുതി വിജയിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് ഈ പുതുമുഖ താരം.

O.P.160/18 കക്ഷി അമ്മിണി പിള്ളയിലാണ് ഷിബ്ലയുടെ അരങ്ങേറ്റം. എന്നാല്‍ ആദ്യ പടത്തിനു വേണ്ടി ഷിബ്ല ചെയ്തത് ശരിക്കും സാഹസം തന്നെയായിരുന്നു. ഇഷ്ടമുള്ളതെല്ലാം കഴിച്ചും വ്യായാമത്തിന് ‘നോ’ പറഞ്ഞും കന്നി ചിത്രത്തിനായി ഒറ്റയടിക്ക് 20 കിലോ ശരീരഭാരം വര്‍ധിപ്പിച്ച് ഞെട്ടിച്ചു. ഭൂമി പെഡ്‌നേക്കര്‍ ഒക്കെ അങ്ങ് ബോളിവുഡില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലും ഉണ്ടെന്നു പറയുകയാണ് ഷിബ്ല.

Fara-Shibla.new
Fara-Shibla.new

എണ്ണം പറഞ്ഞ പരിപാടികള്‍ക്ക് ഷിബ്ല ആങ്കര്‍ ആയിട്ടുണ്ട്. ജോലിയും, വിവാഹവും, മകന്റെ പരി പാലനവുമെല്ലാം കൊണ്ട് തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പാറിപ്പറന്ന ഷിബ്ല തീര്‍ത്തും അവിചാരിതമായാണ് ചിത്രത്തിനായുള്ള ഓഡിഷനില്‍ പങ്കെടുക്കുന്നത്.

പണ്ട് മുതലേ തീരെ മെലിഞ്ഞതോ, അധികം തടിച്ചതോ അല്ലാത്ത പ്രകൃതമായിരുന്നു എന്റേത്. മുഖം എപ്പോഴും ‘ചബ്ബി’ ആയിരുന്നു. അഭിനയ മോഹം കുറേ ക്കാലമായി മാറ്റി വച്ചിരുന്നപ്പോഴാണ് ഓഡിഷന്‍ നടക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വിളിച്ചത് എന്നെയാണ്. ‘ശരീരഭാരം കൂട്ടാമോ?’ എന്നൊരു ചോദ്യം ഉണ്ടായി. അങ്ങനെ ഒരു മാസം കൊണ്ട് തന്നെ ഞാന്‍ ഭാരം കൂട്ടി മേക്കപ്പ് ടെസ്റ്റ് പാസ്സായി. എല്ലാവരും സിനിമക്കായി മെലിയുമ്പോള്‍ ഞാന്‍ തടിച്ചു.’ ഷിബ്ല പറയുന്നു.