ഐശ്വര്യ അഭിമാനം! അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല, പിന്തുണച്ച് ഉമ നായര്‍

മലയാളത്തിലെ ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹം, പ്രജ തുടങ്ങിയവയിലെ നായികയായി മലയാളി മനസ്സില്‍ ചേക്കറിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ നായികയായിരുന്നു ഒരു കാലത്ത്. പക്ഷേ വിവാഹ ശേഷം നടി സിനിമയില്‍…

മലയാളത്തിലെ ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹം, പ്രജ തുടങ്ങിയവയിലെ നായികയായി മലയാളി മനസ്സില്‍ ചേക്കറിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ നായികയായിരുന്നു ഒരു കാലത്ത്. പക്ഷേ വിവാഹ ശേഷം നടി സിനിമയില്‍ നിന്ന് പിന്‍വാങ്ങി. വിവാഹജീവിതം പക്ഷേ പരാജയമായിരുന്നു.

ഡിവോഴ്‌സെല്ലാം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തിയിരുന്നുയ ചെമ്പരത്തി സീരിയലിലൂടെ. പക്ഷേ കോവിഡ് ലോക്ക്ഡൗണ്‍ കാരണം താരത്തിന് അതും പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.

കഴിഞ്ഞ ദിവസമാണ് താരം തന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ തുറന്നുപറഞ്ഞത്. ജോലിയില്ല, തെരുവില്‍ സോപ്പ് വിറ്റാണ് ജീവിതം കഴിയുന്നതെന്ന്. പക്ഷേ ജോലി ചെയ്യുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ എന്നും താരം പറഞ്ഞിരുന്നു.

പിന്നാലെ നടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോള്‍ ഐശ്വര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് നടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി ഉമ നായര്‍. ഐശ്വര്യയെ വിമര്‍ശിക്കുന്നവരോടാണ് ഉമ നായര്‍ പറയുന്നത്.

‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നത് മറ്റൊന്നും കൊണ്ടല്ല, കലാകാരന്‍മാരെ കുറിച്ച്.. ചിലരെങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട്. ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്ക് പറ്റൂ, അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്’ എന്ന് ഉമ നായര്‍ പറയുന്നത്.

പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു.. ‘അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്.. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണമെന്ന് എനിക്ക് തോന്നി’ ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്‌നേഹവും ആരാധനയും കൂടി..’ എന്നും ഉമ പറയുന്നു.