ഞെട്ടേണ്ട, തൊഴില്‍ രഹിതരായ യുവാവ് ജോലിക്ക് വേണ്ടി വ്യത്യസ്തമായ ഒരു പരസ്യം നല്കി. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുന്നത്. നഗ്നനായി വീടുകള്‍ ക്ലീന്‍ ചെയ്യുമെന്ന പുതിയ തന്ത്രവുമായി ആളുകളെ സമീപിച്ചിരി്ക്കുന്നത് യു കെ യിലെ ഡാനിയേല്‍ എയ്റ്റ്കെന്‍ എന്ന 26കാരനാണ്.

ഇദ്ദേഹം പൂര്‍ണനഗ്നനായി ഒരു മണിക്കൂര്‍ നേരം വീട് വൃത്തിയാക്കിക്കൊടുക്കുന്നത്തിനു ഏകദേശം 2800 രൂപ നല്‍കണം. നഗ്നനായി കെട്ടിപ്പിടിക്കണമെങ്കില്‍ ഡാനിയേല്‍ കസ്റ്റമര്‍മാരില്‍ നിന്നും ഈടാക്കുക ഏകദേശം 4200 രൂപ ആയിരിക്കും. പരസ്യം ചെയ്തതോടെ തനിക്ക് നിന്നുതിരിയാന്‍ സമയമില്ലെന്നു ഡാനിയല്‍. സ്ത്രീകളാണ് കൂടുതല്‍ വിളിക്കാറ്.

ഈ തൊഴിലൂടെ നേടാന്‍ ഇയാള്‍ ലക്ഷ്യം വയ്ക്കുന്നത് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനുള്ള സമ്പാദ്യമാണ്. ഈ യുവാവ് തന്റെ മാതാപിതാക്കന്മാര്ക്ക് മുമ്പില്‍ ഒരു തമാശയെന്ന നിലയിലായിരുന്നു ഈ ആശയം പറഞ്ഞത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ വ്യത്യസ്ത സര്‍വീസിന് ഡിമാന്റ് കൂടുതലാണെന്ന് ഡാനിയേല്‍ പറയുന്നു.

ഈ ജോലിക്ക് താരതമ്യേന അവസരങ്ങള്‍ കുറവാണെങ്കിലും തനിക്കിതില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇപ്പോള്‍ പെരുകി വരുന്ന ബുക്കിംഗിലൂടെ തെളിഞ്ഞെന്നും യുവാവ് അവകാശപ്പെടുന്നു. താന്‍ ക്ലീനിംഗിന് ഏറ്റെടുക്കുന്ന വീടുകളുടെ ഓരോ കോണും നൂല്‍ബന്ധമില്ലാതെ നന്നായി ശുചിയാക്കാറുണ്ടെന്നും ഡാനിയേല്‍ പറയുന്നു.











