അരിയിൽ ‘മാളികപ്പുറം’ വരച്ച് ശ്രീരാജ്; സൂപ്പർ എന്ന് ഉണ്ണിമുകുന്ദൻ!!

ഉണ്ണിമുകുന്ദൻ ചിത്രമായ മാളികപ്പുറം നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബോകസ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ഒരോ ദിവസവും മികച്ച പ്രതികരണവും…

ഉണ്ണിമുകുന്ദൻ ചിത്രമായ മാളികപ്പുറം നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബോകസ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ഒരോ ദിവസവും മികച്ച പ്രതികരണവും പ്രസംസകൊണ്ട് നിറയുകയാണ് നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം.

ഇപ്പോഴിതാ അരിയിൽ തീർത്ത മാളികപ്പുറം സിനിമയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്് ഉണ്ണിമുകുന്ദൻ. തന്റെ ഫേസ്ബുക്കിലാണ്. ശ്രീരാജ് എന്ന കലാകാരനാണ് 12 മണിക്കൂറുകൾ കൊണ്ട് അരിയിൽ മാളികപ്പുറത്തിന്റെ ചിത്രം വരച്ചത്. അതി മനോഹരമായിട്ടാണ് ശ്രീരാജ് ഈ ചിത്രം വരച്ചിരിക്കുന്നത്. ആർട്ട ലൗ ശ്രീ എന്ന പേജിലൂടെയാണ് ശ്രീരാജ് താൻ വരച്ച ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് അരിയിൽ തീർത്ത ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ മാളികപ്പുറം ഡിസംബർ 30ന് പ്രദർശനത്തിനെത്തിയ സിനിമയാണ്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ബാനറിൽ നീത പിന്റോയും പ്രിയ വേണുവും ചേർന്നാണ് മാളികപ്പുറം നിർമ്മിക്കുന്നത്.