ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ഉത്തമമാണ്, ഉണ്ണിമുകുന്ദന്‍

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ഭ്രമം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഉണ്ണിമുകുന്ദന്‍ അവതരിപ്പിച്ചിരുന്നു. കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയെ കുറിച്ചും, പ്രേക്ഷകരുടെ അഭിപ്രായത്തെ കുറിച്ചും വാചാലനായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ്…

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ഭ്രമം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഉണ്ണിമുകുന്ദന്‍ അവതരിപ്പിച്ചിരുന്നു. കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയെ കുറിച്ചും, പ്രേക്ഷകരുടെ അഭിപ്രായത്തെ കുറിച്ചും വാചാലനായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് ഉണ്ണി പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞത്.

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്

ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നു. വളരെ നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ആയിപ്പോകാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് അതിനെന്നെ ഏറെ സഹായിച്ചു. എന്റെ സംവിധായകന്‍ രവി.കെ.ചന്ദ്രന്‍, ബ്രോ പൃഥ്വിരാജ് സുകുമാരന്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. അദ്ദേഹം മൂലമാണ് എനിക്ക് ഈ ഭാഗ്യം ലഭിച്ചത്. നന്ദി സഹോദരാ…. ഏറ്റവും പ്രധാനമായി സിനിമയുടെ കഥാകൃത്ത് ശരത്ബാലന്‍. നിങ്ങളുടെ എല്ലാവരോടും കൂടി വീണ്ടും പ്രവര്‍ത്തിക്കുന്നതിന് കാത്തിരിക്കുന്നു….’


എന്തായാലും… എല്ലാ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി. പുതിയ കഥകളും കഴിവുകളുമായി നിങ്ങളെ എല്ലാവരെയും ഉടന്‍ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു… മേപ്പടിയന്‍ സിനിമയുടെ നിങ്ങളുടെ മുന്നില്‍ എത്തുന്നതിനായി കാത്തിരിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്… എന്ന് പാവം ദിനേശ്’ എന്നായിരുന്നു ഉണ്ണി മികുന്ദന്‍ കുറിച്ചത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ ഭാര്യയായ സ്വപ്നയുടെ വേഷത്തിലാണ് അനന്യ എത്തിയത്. ഇരുവരുടേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റേയും അനന്യയുടേയും ആദ്യ ഒടിടി റിലീസ് സിനിമ കൂടിയാണ് ഭ്രമം.