“പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുക”….!! അധ:പതിച്ചു..!! തുറന്നടിച്ച് നടി ഊര്‍മിള”

കഴിഞ്ഞ ദിവസം മുതല്‍ നടന്‍ ഷാരൂഖാന് എതിരെ നടന്ന വിദ്വേഷ പ്രചാരണത്തിന്റെ വാക്ക്‌പോരുകള്‍ അവസാനിക്കുന്നില്ല. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനു മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം അദ്ദേഹം മൃതദേഹത്തില്‍ തുപ്പി എന്നാക്കിമാറ്റിയാണ് അദ്ദേഹത്തിന് എതിരെ ഒരു സംഘം രംഗത്ത് വന്നത്.

ഇപ്പോഴിതാ ഇതിന് എതിരെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോന്ദ്കര്‍. ഇന്ത്യന്‍ രാഷ്ട്രീയം വളരെ തരംതാഴ്ന്ന നിലയില്‍ എത്തി എന്നാണ് താരം കുറ്റപ്പെടുത്തുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ”പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധം സമൂഹമെന്ന നിലയില്‍ നമ്മള്‍ അധപതിച്ചിരിക്കുന്നു.

വിവിധ രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നടനെ കുറിച്ചാണ് നിങ്ങള്‍ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്” എന്നാണ് ഊര്‍മിള ഇതേ കുറിച്ച് പ്രതികരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഫെബ്രുവരി 6നാണ് അന്തരിച്ചത്.

ഗായികയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇതിനിടെ ഷാരൂഖ് ലതാജിയുടെ മൃതദേഹത്തിന് മുന്‍പില്‍ വെച്ച് ദുആ ചെയ്തതാണ് മാസ്‌ക് മാറ്റിയ ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാക്കി ചിലര്‍ മാറ്റിയത്.

Previous articleവാവ സുരേഷിന് എതിരെ ക്യാമ്പയിന്‍..!! മരണം വരെ പാമ്പ് പിടിത്തം തുടരുമെന്ന് വാവ..!
Next articleസാരിയില്‍ സുന്ദരിയായി ആലിയ ഭട്ട്..!! ഗംഗുഭായിയെ കാത്ത് ആരാധകര്‍!