ഫാദേഴ്‌സ് ഡേയിൽ പോസ്റ്റിടുന്ന പലരും അപ്പനോട് മിണ്ടാത്തവരും, അമ്മയെ നോക്കാത്തവരും ആയിരിക്കും, എന്നുള്ള വിമർശനത്തിനെതിരെ ഊർമിള ഉണ്ണി

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ഊർമിള ഉണ്ണി, നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം, തന്റെ എല്ലാ വിശേഷങ്ങളും ഊർമിള ആരാധകരോട് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ…

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ഊർമിള ഉണ്ണി, നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം, തന്റെ എല്ലാ വിശേഷങ്ങളും ഊർമിള ആരാധകരോട് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ Fb യിൽ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത് എന്നാണ് താരം ചോദിക്കുന്നത്

വിശദമായി വായിക്കാം, ഇന്ന് എൻ്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലർ f bയിൽ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും .അല്ലെങ്കിൽ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും …. വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കും …. വിദേശികളെ പലതി നും കോപ്പി ചെയ്യും… എങ്കിലും mother’s dayക്കോ father’s dayക്കോ fb യിൽ ഒരു ഫോട്ടോ ഇട്ടാൽ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട് … ഈ കൂട്ടരിൽ പലരും വീട്ടുകാരുമായി വഴക്കുള്ള വരാണ് … അപ്പനോട് മിണ്ടില്ല ,അമ്മയെ നോക്കില്ല …..

സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ … Fb യിൽ ഇട്ടോട്ടെ … (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത് .നമുക്ക് എല്ലാ നന്മ ദിനങ്ങളും ആഘോഷമാക്കാം …..be positive… ! ഇഷ്ടമുള്ളവർ ഫോട്ടോ ഇടട്ടെ …വേണ്ടാത്തവർ ഇടണ്ട പിന്നെ വിവാഹ വാർഷികം മക്കളുടെ പിറന്നാള് എന്നൊന്നും പറഞ്ഞ് വന്നേക്കരുത് ! സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവർ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്!