തകർന്നടിഞ്ഞ് രാജ് കുന്ദ്രയുടെ സ്വപ്നങ്ങൾ; കൊട്ടിഘോഷിച്ച് കൊണ്ട് വന്ന ചിത്രം വൻ ദുരന്തം, കനത്ത തിരിച്ചടി

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് രാജ് കുന്ദ്ര നായകനും നിർമാതാവുമായ പുതിയ ചിത്രം യുടി 69. ബിസിനസ്സ്മാനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബോളിവുഡ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 20 കോടി മുതൽ…

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് രാജ് കുന്ദ്ര നായകനും നിർമാതാവുമായ പുതിയ ചിത്രം യുടി 69. ബിസിനസ്സ്മാനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബോളിവുഡ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 20 കോടി മുതൽ മുടക്കുള്ള ചിത്രം വലിയ പരാജയത്തിലേക്കാണ് വീഴുകയാണ്. ആദ്യ ദിനം തിയറ്ററുകളിൽ നിന്നും നേടിയത് വെറും പത്ത് ലക്ഷം രൂപ മാത്രമാണ് സിനിമയ്ക്ക് നേടാൻ ആയത്.

അശ്ലീലചിത്ര നിർമാണത്തിന്റെ പേരിൽ നേരത്തെ രാജ്‍ കുന്ദ്ര ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങൾ ആസ്‍പദമാക്കി രാജ് കുന്ദ്ര തന്നെ നായകനായാണ് യുടി 69 എന്ന സിനിമ എത്തിയത്. ജയിലിലെ രണ്ട് മാസത്തെ ജീവിതമാണ് യുടി 69 എന്ന സിനിമയിലൂടെ പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് അദ്ദേഹം വേഷമിട്ടത്. എന്തിന് ഇങ്ങനെ ഒരു കഥ തീയറ്ററിൽ എത്തി കാശ് മുടക്കി കാണണം എന്ന ചോദ്യമാണ് പ്രേക്ഷകർ ഉന്നയിച്ചിട്ടുള്ളത്. യഥാർഥത്തിൽ നടന്നൊരു സംഭവത്തെ അതേപടിയാണ് രാജ് കുന്ദ്ര സിനിമയിൽ കാണിച്ചിരിക്കുന്നതെന്നും ഇതൊരു ഡോക്യുമെന്ററിയായി പുറത്തിറക്കുന്നതായിരുന്നു ഭേദമെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നു.

ഷാനവാസ് അലിയാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. കഥ രാജ് കുന്ദ്ര. തിരക്കഥ വിക്രം ഭാട്ടി.ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം. ആർതർ റോഡ് ജയിൽ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാനാണ് രാജ് കുന്ദ്ര ശ്രമിച്ചത്. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അശ്ലീലചിത്രങ്ങൾ നിർമിക്കുകയും അവ വിവിധ സൈറ്റുകളിൽ വിതരണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത്.