സ്വാസികയുടെ ‘വാസന്തി’; പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

വാസന്തി 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഏറ്റവും കൂടുതൽ അവാർ സ്വന്തമാക്കിയ സിനിമയാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യുവനടി സ്വാസികയാണ് വാസന്തി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.…

വാസന്തി 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഏറ്റവും കൂടുതൽ അവാർ സ്വന്തമാക്കിയ സിനിമയാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യുവനടി സ്വാസികയാണ് വാസന്തി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റഹ്‌മാൻ ബ്രദേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന സജാസ് റഹ്‌മാൻ, ഷിനോയ് എന്നിവർ ചേർന്നാണ് സിനിമയൊരുക്കിയിരിക്കുന്നത്.

സ്വാസികയെ കൂടാതെ സിജു വിൽസൺ, ശബരീഷ്,വിനോദ് തോമസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. വാസന്തി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തത്. നടൻ സിജു വിൽസണാണ് സിനിമ നിർമിച്ചിരിക്കുന്നത്.വാസന്തിയെന്ന യുവതിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള ജീവിത യാത്രയിലൂടെയാണ് സിനിമ കടന്നു പോവുന്നത്.

ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിലാഷ് ശങ്കർ ആണ്. സൗണ്ട് ഡിസൈൻ ആൻഡ് മ്യൂസിക് രാജേഷ് മുരുകൻ,സൗണ്ട് മിക്സ് ഗണേഷ് മാരാർ,സ്റ്റിൽ ഫോട്ടോഗ്രഫി രാജേഷ് നടരാജൻ,സൗണ്ട് ഡിസൈൻ ആൻഡ് മ്യൂസിക് രാജേഷ് മുരുകൻ,മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കാണ് വാസന്തി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്.