മലേഷ്യയില്‍ ചുള്ളനായി അടിച്ചുപൊളിച്ച് അമന്‍!! ലവ് ഇമോജി കമന്റിട്ട് വീണ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് നടി വീണ നായര്‍. ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലും താരം സജീവമായിരുന്നു. ഷോയിലൂടെ താരത്തിന് ഏറെ ആരാധകരുണ്ടായി. നടിയായും അവതാരകയായും നര്‍ത്തകിയായുമെല്ലാം താരം ശ്രദ്ധേയയാണ്. അടുത്തിടെയാണ്…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് നടി വീണ നായര്‍. ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലും താരം സജീവമായിരുന്നു. ഷോയിലൂടെ താരത്തിന് ഏറെ ആരാധകരുണ്ടായി. നടിയായും അവതാരകയായും നര്‍ത്തകിയായുമെല്ലാം താരം ശ്രദ്ധേയയാണ്.

അടുത്തിടെയാണ് താരം വിവാഹബന്ധം പിരിഞ്ഞെന്ന് അറിയിച്ചത്. ബന്ധം പിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങള്‍ക്കായി ഇരുവരും ഒന്നിച്ച് എത്താറുണ്ട്. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഇരുവരും ഇപ്പോഴും നല്ല ബന്ധത്തില്‍ തന്നെയാണ്. പരസ്പര ആരോപണങ്ങളോ പഴിചാരലുകളോ ഒന്നും തന്നെ ഇരുവരും പങ്കുവച്ചിട്ടില്ല. സോഷ്യലിടത്ത് സജീവമാണ് വീണ. മകനോടൊപ്പമുള്ള നിമിഷങ്ങളും സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അമന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുകയാണ് വീണ. അതാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മലേഷ്യയിലെ ലാങ്ക്വായില്‍ അടിച്ചുപൊളിയ്ക്കുന്ന ചിത്രങ്ങളാണ് അമന്‍ പങ്കുവച്ചത്. അതിനാണ് മുന്‍ ഭാര്യ വീണയുടെ കമന്റ്. ജീവിതം ആഘോഷിക്കുകയാണ് എന്നും, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും അമന്‍ ഹാഷ് ടാഗില്‍ ചേര്‍ത്തിട്ടുണ്ട്.

ഈ പോസ്റ്റിന് ആദ്യത്തെ കമന്റ് തന്നെയാണ് വീണയുടേതാണ്. ഒരു ലവ് ഇമോജിയും, സ്നേഹത്തോടെ നോക്കുന്ന ഒരു ഇമോജിയുമാണ് വീണ കമന്റ് ചെയ്തിരിക്കുന്നത്. വേര്‍പിരിഞ്ഞതിന് ശേഷം പരസ്പരം മുഖം കൊടുത്ത് സംസരിക്കാന്‍ പോലും തയ്യാറാവാത്ത ദമ്പതികള്‍ക്കിടയിലാണ് ഈ പരസ്പര സ്‌നേഹവും ബഹുമാനവുമെന്ന് സോഷ്യല്‍മീഡിയ ചൂണ്ടികാട്ടുന്നു.

വേര്‍പിരിയലൊന്നും വീണയുടെ കരിയറിനെയോ ജീവിതത്തിനെയോ ബാധിച്ചിട്ടില്ല. താരം സോഷ്യലിടത്തും സിനിമാലോകത്തും സജീവമാണ്. വീണ ശ്രദ്ധേയമായി വേഷത്തിലെത്തി ചിത്രം അയ്യര്‍ ഇന്‍ അറേമ്പ്യ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.