തിരക്കിട്ട റോഡിലൂടെ ബുള്ളറ്റില്‍ പാഞ്ഞ് വീണാ നായര്‍!!! സ്വപ്‌നം സാക്ഷാത്കരിച്ച് താരം

യുവാക്കളുടെയെല്ലാം സ്വപ്‌നമാണ് ബുള്ളറ്റ്. ആണ്‍കുട്ടികളെ പോലെ ബുള്ളറ്റില്‍ പാറിപ്പറക്കാന്‍ മോഹിക്കുന്ന പെണ്‍കുട്ടികള്‍ ഏറെയുണ്ട്. അടുത്തിടെ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ അഡ്വഞ്ചര്‍ ബൈക്കില്‍ യാത്രകള്‍ നടത്തുന്നത് ഏറെ പേര്‍ക്ക് പ്രചോദനമാണ്. ഇപ്പോഴിതാ ബൈക്ക്…

യുവാക്കളുടെയെല്ലാം സ്വപ്‌നമാണ് ബുള്ളറ്റ്. ആണ്‍കുട്ടികളെ പോലെ ബുള്ളറ്റില്‍ പാറിപ്പറക്കാന്‍ മോഹിക്കുന്ന പെണ്‍കുട്ടികള്‍ ഏറെയുണ്ട്. അടുത്തിടെ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ അഡ്വഞ്ചര്‍ ബൈക്കില്‍ യാത്രകള്‍ നടത്തുന്നത് ഏറെ പേര്‍ക്ക് പ്രചോദനമാണ്.

ഇപ്പോഴിതാ ബൈക്ക് ഓടിയ്ക്കുക എന്ന തന്റെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് നടി വീണാ നായര്‍.തന്റെ ദീര്‍ഘ കാല സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് പാറി പറന്ന തലമുടിയുമായി തിരക്കിട്ട റോഡിലൂടെ പായുകയാണ് താരം. താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസണ്‍സ്.

കുറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ബുള്ളറ്റ് ഓടിക്കണം എന്നത്. വെറുതെയല്ല, കൃത്യമായി പഠിച്ച് ഹൈവേയില്‍ കൂടി പൊളിച്ചു ഓടിക്കണം. ഇത്രവേഗം അതുപക്ഷെ സാധ്യമാകുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല. സി ആര്‍ എഫിന്റെ വുമണ്‍ ഓണ്‍ വീല്‍സ് എന്നതിലൂടെയാണ് എനിക്കാ സ്വപ്നം സാക്ഷാത്കരിക്കാനായത്. ഒറ്റ ദിവസം കൊണ്ടാണത് അവരെനിക്ക് സാധിച്ചു തന്നത്…’ എന്നു പറഞ്ഞാണ് വീണ വീഡിയോ പങ്കുവച്ചത്.

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ അമനും വീണയും തമ്മില്‍ പിരിഞ്ഞാണ് താമസം. പെട്ടെന്നൊരു ദിവസം ആ ബന്ധം വേര്‍പെടുത്താന്‍ സാധിക്കില്ലെന്നും ജീവിതത്തില്‍ ഒരിക്കലും അമനെ മറക്കാന്‍ സാധിക്കില്ലെന്നും വീണ തുറന്നു പറഞ്ഞിരുന്നു. നിയമപരമായി ഇരുവരും പിരിഞ്ഞിട്ടില്ല. എന്നാല്‍ മകന്റെ ആശ്യങ്ങള്‍ക്കായി ഇരുവരും ഒന്നിച്ച് എത്താറുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ് വീണ.