‘ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം’!!! ഭവതാരിണിയ്‌ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് വെങ്കട് പ്രഭു

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി അകാലത്തില്‍ വിട പറഞ്ഞത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് ഭവതാരിണി അന്തരിച്ചത്. ശ്രീലങ്കയില്‍ വച്ചാണ് ഭവതാരിണി മരണത്തിന് കീഴടങ്ങിയത്. മകളുടെ അകാല…

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി അകാലത്തില്‍ വിട പറഞ്ഞത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് ഭവതാരിണി അന്തരിച്ചത്.

ശ്രീലങ്കയില്‍ വച്ചാണ് ഭവതാരിണി മരണത്തിന് കീഴടങ്ങിയത്. മകളുടെ അകാല വിയോഗത്തിന് പിന്നാലെ മകളോടൊപ്പമുള്ള കുഞ്ഞുനാളിലെ ചിത്രം ഇളയരാജ പങ്കുവച്ചിരുന്നു. തെന്നിന്ത്യന്‍ സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തിയാണ് ഭവതാരിണി വിട പറഞ്ഞത്.

നടനും സംവിധായകനുമായ വെങ്കട് പ്രഭുവും ഭവതാരിണിയ്‌ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ്. ഭവതാരിണിക്കൊപ്പമുണ്ടായിരുന്ന അവസാന ചിത്രമാണ് വെങ്കട് പ്രഭു പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഭവതാരിണിക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്. ‘ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

വെങ്കട്ട് പ്രഭുവിന്റെ ഗോവ, മാനാട് എന്നീ ചിത്രങ്ങളില്‍ ഭവതാരിണി പാടിയിട്ടുണ്ട്. അന്‍പ് മകളേ എന്ന കുറിപ്പോടെയായിരുന്നു ഇളയരാജ കുഞ്ഞിലെ ഭവതാരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്.