വെട്രിമാരന് ചിത്രം ‘വിടുതലൈ’യുടെ സ്പെഷ്യല്‍ ഷോ കണ്ട് തലൈവര്‍ രജനികാന്ത്.
ടിഎസ്ആര്‍ റോയല്‍ സിനിമാസിലെത്തിയാണ് രജനികാന്ത് ചിത്രം കണ്ടത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂരിയും വെട്രിമാരനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ചിത്രം കണ്ട ശേഷം വെട്രിമാരനെയും ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു.
സിനിമയുടെ അണിയറ പ്രവര്ത്തകര്ക്കൊപ്പ ചിത്രം കാണുന്ന രജനിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
അതേസമയം കേരളത്തിലും മികച്ച പ്രതികരണമാണ് ‘വിടുതലൈ’ നേടുന്നത്.
തിയ്യേറ്ററിലെത്തി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ചിത്രം മികച്ച പ്രതികരണമാണ് കേരള ബോക്സ് ഓഫീസിലും നേടുന്നത്. ഇതിനോടകം ഒരു കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു ചിത്രം.
ജയമോഹന് രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് വിടുതലൈ. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. വിടുതലൈയുടെ രണ്ടാം ഭാഗവും ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. അതിന്റെ തയ്യാറെടുപ്പുകളും അണിയറയിലൊരുങ്ങുന്നുണ്ട്.
സൂരി അവതരിപ്പിച്ച കുമരേശന്‍ എന്ന പോലീസ് കഥാപാത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. സൂരിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് കുമരേശന്‍.
വിജയ് സേതുപതി, ഗൗതം മേനോന് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
#Thalaivar never failed to appreciate good movies . ❤️
More pics with Team #VidudhalaPart1 @sooriofficial sir @theVcreations
Special screening of movie and appreciated the team 🔥🔥#Jailer | #MuthuvelPandian | #LalSalaam | #Thalaivar170 | #Rajinikanth𓃶 | #Rajinikanth |… pic.twitter.com/sSgCRkYf0Q
— Suresh Balaji (@surbalu) April 8, 2023