ഇളയ ദളപതി വിജയ്ക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും താരം സോഷ്യല്‍ ലോകത്ത് സജീവമല്ല. ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന് അക്കൗണ്ടുകളുണ്ടെങ്കിലും സജീവമായി എത്താറില്ല. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും ആദ്യ അക്കൗണ്ട് തുറന്നിരിക്കുകയാണ്
വിജയ്. ഇന്‍സ്റ്റഗ്രാമിലേക്കുള്ള ഇളയ ദളപതിയുടെ മാസ് എന്‍ട്രിയാണ് വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ റെക്കോര്‍ഡ് ഫോളോവേഴ്സാണ് താരത്തിന് ലഭിച്ചത്. 2 മില്യണ്‍ ഫോളോവേഴ്സാണ് സ്വന്തമാക്കിയത്. ഫേസ്ബുക്കില്‍ 7.8 മില്യണ്‍ ഫോഴോവേഴ്സാണ് വിജയ്ക്കുള്ളത്. ട്വിറ്ററില്‍ 4.4 മില്യണ്‍ ഫോളോവേഴ്സും താരത്തിനുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റയിലും റെക്കോര്‍ഡിടുകയാണ് താരം.
പുതിയ ചിത്രം ലിയോ ലുക്കിലുള്ള ഫോട്ടോയാണ് താരം ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഹലോ നന്‍ബാസ് ആന്റ് നന്‍ബീസ്’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ആദ്യ പോസ്റ്റ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് വിജയിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, ഗൗതം മേനോന്, മന്‍സൂര്‍ അലി ഖാന് തുടങ്ങിയ വമ്പന്‍ താരനിരയാണ് ലിയോയിലെത്തുന്നത്.
View this post on Instagram