ചില വേദനകള്‍ വിശദീകരിക്കാന്‍ കഴിയില്ല!!! ഉള്ളില്‍ തട്ടി ചിരിക്കാനോ കരയാനോ കഴിയുന്നില്ല-രോഗം തന്നെ പിടികൂടിയെന്ന് ശ്രുതി രജനികാന്ത്

ചക്കപ്പഴം ഹാസ്യാത്മക സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളിയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി. ഇപ്പോള്‍ ആര്‍ജെയായും കരിയറില്‍ തിളങ്ങുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവതാരമാണ് ശ്രുതി. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച്…

ചക്കപ്പഴം ഹാസ്യാത്മക സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളിയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി. ഇപ്പോള്‍ ആര്‍ജെയായും കരിയറില്‍ തിളങ്ങുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവതാരമാണ് ശ്രുതി. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് താരം എത്താറുണ്ട്.

ഇപ്പോഴിതാ തന്നെ പിടികൂടിയ രോഗാവസ്ഥ പങ്കുവച്ചിരിക്കുകയാണ് താരം.
താന്‍ മാനസികമായി അനുഭവിക്കുന്ന വിഷമങ്ങളാണ് താരം പങ്കിടുന്നത്. തനിക്കിപ്പോള്‍ ഉള്ളില്‍ തട്ടി ചിരിക്കാന്‍ കഴിയാറില്ല എന്നാണ് താരം പറയുന്നത്.

മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കൈയില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകള്‍ക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കില്‍ എന്ത് കാര്യം. കൈയില്‍ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നതാണ് ഭാഗ്യമെന്ന് ശ്രുതി പറയുന്നു.

ചില വേദനകള്‍ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ്. എനിക്ക് ഇപ്പോള്‍ കരയാന്‍ പോലും തോന്നുന്നില്ല. നിര്‍വീര്യമായ അവസ്ഥയാണ്. ഇത് എന്റെ മാത്രമല്ല. എന്നെപോലെ പലരും ഉണ്ടാവും. നിങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കൂ എന്ന് പറഞ്ഞ് താരം പോസ്റ്റിട്ടിരുന്നു. തന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് തനിക്ക് മനസ്സിലാക്കാനും കഴിഞ്ഞെന്നും താരം പറയുന്നു.