സിനിമയിൽ നിന്നും താൻ പിന്മാറുന്നു നടൻ വിജയ്; കാരണം പറഞ്ഞു നടൻ, ഒപ്പം നിരാശരായി ആരാധകരും 

ഒരുപാട് നാളുകളായി എത്തുന്ന വാർത്ത ആയിരുന്നു നടൻ വിജയ് സിനിമയിൽ നിന്നുംരാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നു എന്നുള്ളത്, ഇപ്പോൾ തമിഴകം വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനെ പിന്നാലെ സിനിമയിൽ നിന്നും താൻ പിന്മാറുന്നു എന്നുള്ള…

ഒരുപാട് നാളുകളായി എത്തുന്ന വാർത്ത ആയിരുന്നു നടൻ വിജയ് സിനിമയിൽ നിന്നുംരാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നു എന്നുള്ളത്, ഇപ്പോൾ തമിഴകം വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനെ പിന്നാലെ സിനിമയിൽ നിന്നും താൻ പിന്മാറുന്നു എന്നുള്ള നടന്റെ വാക്കുകൾ ഇപോൾ ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. താൻ ഇതുവരെയും ഏറ്റെടുത്ത സിനിമകൾ കഴിഞ്ഞാൽ താൻ സിനിമ മേഖലയിൽ നിന്നും പിന്മാറും എന്ന് പിന്നീട് രാഷ്ട്രീയപരമായ കാര്യങ്ങൾ തുടരുമെന്നും ഉള്ള നടന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,, എനിക്ക് രാഷ്ട്രീയം എന്ന് പറയുന്നത് ഒരു തൊഴിൽ അല്ല പകരം വിശുദ്ധമായ നല്ലൊരു സേവനമാണ്, രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കാൻ മാത്രമല്ല അല്ലാതെ ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും, എന്റെ മുൻഗാമികളായ പലരുടെയും അടുത്ത് നിന്നും പലതും പഠിചു നീണ്ട കാലമായി ഉൾമനസിൽ  തയ്യാറാക്കി മനസിന് പാകപ്പെടുത്തുകയാണ്

അതുകൊണ്ടു അത് എന്റെ ആഴത്തിലുള്ള അന്വേഷണമാണെന്നും നടൻ പറയുന്നു, അതുപോലെ രാഷ്ട്രീയം തനിക്ക് ഒരു തമാശ അല്ല എന്നും, അതുകൊണ്ടു താൻ ഏറ്റെടുത്ത സിനിമകൾ അഭിനയിച്ചു കൊണ്ട് പൊതു ജനസേവനത്തിനു വേണ്ടി രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും നടൻ പറഞ്ഞു. വിജയ് ആരാധന സംഘടന ആയ വിജയ് മക്കൾ ഇയക്കമാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.