അന്ന് വിനയന്റെ സെറ്റിൽ നിന്നും നിറകണ്ണുകളോടെയാണ് മണി ഞങ്ങളുടെ സെറ്റിൽ വന്നത്

കലാഭവൻ മണിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഇന്നും മലയാളികളുടെ മനസ്സിന് ഒരു വിങ്ങൽ ആണ്. കലാഭവൻ മണിയെന്ന കേരളത്തിന്റെ മണിമുത്ത് ഈ ലോകത്തിൽ നിന്ന് പോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ…

കലാഭവൻ മണിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഇന്നും മലയാളികളുടെ മനസ്സിന് ഒരു വിങ്ങൽ ആണ്. കലാഭവൻ മണിയെന്ന കേരളത്തിന്റെ മണിമുത്ത് ഈ ലോകത്തിൽ നിന്ന് പോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ വിയോഗത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് സത്യം. കലാഭവൻ മണിയുടെ വേർപാടിനെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ മണിക്ക് കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ പ്രായ ഭേദമില്ലാതെ മണിച്ചേട്ടാ എന്നായിരുന്നു താരത്തെ വിളിച്ചിരുന്നത്. ഒരു പക്ഷെ സൂപ്പർ താരങ്ങൾക് പോലും കാണില്ല എതിരാളികൾ ഇല്ലാതെ ഇത്രയും അധികം ആരാധകർ.എന്നും മലയാളികളുടെ മനസ്സിലെ ഒരു തീരാനൊമ്പരം ആണ്കലാഭവൻ മണി.

ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് വി എം വിനു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വിനുവിന്റെ വാക്കുകൾ ഇങ്ങനെ, മണി ഒരേ സമയത്ത് ആണ് എന്റെ ചിത്രം ആകാശത്തിലെ പറവകളിലും വിനയൻ സംവിധാനം ചെയ്ത കരുമാടി കുട്ടൻ എന്ന ചിത്രത്തിലും അഭിനയിച്ചത്. രണ്ടു ചിത്രങ്ങളിലും മണി ഒരേ സമയം ആണ് അഭിനയിച്ച് കൊണ്ടിരുന്നത്. കരുമാടി കുട്ടനെക്കാൾ വാശിയോടെയാണ് മണി ആകാശത്തിലെ പറവകളിലും അഭിനയിച്ചത്. അതിനു ഒരു കാരണം ഉണ്ട്. ഒരിക്കൽ കരുമാടി കുട്ടന്റെ ഷൂട്ടിറ്ങ് ലൊക്കേഷനിൽ വെച്ച് മണി ആകാശത്തിലെ പറവകളിലെ കഥയും ക്ളൈമാക്സ് രംഗങ്ങളും വിനയനോട് പറഞ്ഞു. വിനയനോട് പറഞ്ഞ കാര്യം മണി വന്നു ഞങ്ങളോട് പറയുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു അത് വേണ്ടിയിരുന്നില്ല മണി, നമ്മുടെ ക്ളൈമാക്സ് അവർ അറിഞ്ഞാൽ പിന്നെ സിനിമ കാണാൻ ഒരു താൽപ്പര്യവും രസവും ഇല്ലാതെ ആകില്ലേ എന്ന്.

പിന്നീട് ഒരു ദിവസം മണി കരുമാടി കുട്ടന്റെ സെറ്റിൽ നിന്ന് വളരെ ദുഖത്തോടെ ആണ് വന്നത്. അത് കണ്ടു ഞാൻ കാര്യം തിരക്കി. അപ്പോഴാണ് പറയുന്നത് നമ്മുടെ ക്ളൈമാക്സ് കേട്ട് അത് പോലെ ആണ് കരുമാടി കുട്ടനിലും വിനയൻ ക്ളൈമാക്സ് ഒരുക്കിയത് എന്ന്. ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നപ്പോൾ അവിടെ ഒരു പട്ടിയെ കെട്ടിയേക്കുന്നത് കണ്ടു മണി വിനയനോട് കാര്യം തിരക്കിയപ്പോൾ ആണ് ക്ളൈമാക്സിന്റെ കഥ വിനയൻ പറയുന്നത്. അത് കഥയിൽ മുൻപ് ഇല്ലാതിരുന്നാലോ എന്ന് മണി ചോദിച്ചപ്പോൾ എന്റെ മനസ്സിൽ അതൊക്കെ ഉണ്ടായിരുന്നു എന്നാണ് വിനയൻ തന്നോട് പറഞ്ഞത് എന്നും മണി പറഞ്ഞു. അത് കേട്ടപ്പോൾ എനിക്കും ഭയങ്കര വിഷമം ആണ് തോന്ന്നിയത്. കാരണം വിനയൻ എന്ന സംവിധായകന് ആശയ ദാരിദ്രം ഉണ്ടെങ്കിൽ വേറെ എന്തെങ്കിലും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. മണി അദ്ദേഹത്തിന്റെ ഊർജം മുഴുവൻ എടുത്താണ് ആകാശ പറവയിൽ അഭിനയിച്ചത്. ഞാൻ മതി എന്ന് പറഞ്ഞിട്ട് പോലും ഒരു പേ പിടിച്ച് മരിക്കുന്ന ആളെ പോലെ മണി ആ ചിത്രത്തിൽ ജീവിക്കുക ആയിരുന്നു എന്നും വി എം വിനു.