സ്വന്തം മകളും രണ്ടാം ഭർത്താവിന്റെ മകനുമാണ് ഇപ്പോൾ കൂട്ടിനുള്ളത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

സ്വന്തം മകളും രണ്ടാം ഭർത്താവിന്റെ മകനുമാണ് ഇപ്പോൾ കൂട്ടിനുള്ളത്!

vinayaprasad current life

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി വിനയപ്രസാദ്‌. നിരവധി ചിത്രങ്ങളിൽ കൂടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയാണ് താരം മിനിസ്‌ക്രീനിലെ സജീവമായിരുന്നത്. നൂറോളം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ഇന്നും പൂരിഭാഗം മലയാളികളും വിശ്വസിക്കുന്നത് വിനയപ്രസാദ്‌ ഒരു മലയാളി നടി ആണെന്നാണ്. എന്നാൽ കർണ്ണാടകയിൽ ജനിച്ച് വളർന്ന താരം ഒരു കന്നഡ നടിയാണ്. കന്നഡ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ കൂടി പ്രത്യക്ഷപ്പെട്ട താരം അധികം വൈകാതെ തന്നെ കന്നഡ ചിത്രങ്ങളിൽ നായികയായി എത്തുകയായിരുന്നു. തുടർന്നാണ് താരം തമിഴിലുലേക്കും മലയാളത്തിലേക്കും എല്ലാം അഭിനയിക്കാൻ എത്തിയത്.

മലയാളത്തിൽ വലിയ സ്വീകരണം ആണ് താരത്തിന് ലഭിച്ചത്. പ്രാധാന്യമുള്ള നിരവധി വേഷങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. അത് കൊണ്ട് തന്നെ താരം ഒരു മലയാളി ആണെന്നാണ് പ്രേക്ഷകരിൽ പലരും ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്. 1988 ൽ ആണ് താരം കന്നഡ ചിത്രങ്ങളുടെ സംവിധായകൻ ആയ പ്രസാദിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഒരു മകളും ഇവർക്ക് ഉണ്ട്. എന്നാൽ 1995 ൽ പ്രസാദ് അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും വിടവാങ്ങുകയായിരുന്നു. പിന്നീടുള്ള വർഷങ്ങൾ തന്റെ മകൾക്ക് വേണ്ടിയാണ് താരം ജീവിച്ചത്. ഭർത്താവിന്റെ മരണശേഷം ഏഴു വർഷങ്ങൾക്ക് ഇപ്പുറം 2002 സീരിയൽ സംവിധായകൻ ജ്യോതിപ്രസാദുമായി വിവാഹം കഴിക്കുകയായിരുന്നു.

ജ്യോതിപ്രസാദിന്റെ ഭാര്യയും മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഒരു മകനും ഉണ്ട്. സമാന സാഹചര്യത്തിൽ ഉള്ള ഇരുവരും വിവാഹിതർ ആകാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ തന്റെ മകൾക്കും ഭർത്താവിനും മകനുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. വിനയപ്രസാദ്‌ ഇപ്പോഴും അഭിനയത്തിൽ സജീവമായി നിൽക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

Trending

To Top