‘വർഷങ്ങൾക്ക് ശേഷം’ നിങ്ങൾ വിചാരിക്കുന്നതുപോലെ അവരുടെ കഥയല്ല! എന്നാൽ മറ്റൊരു ബന്ധമുണ്ട്, വിനീത് ശ്രീനിവാസൻ 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, പ്രണവ് , ധ്യാൻ, നിവിൻ, അജു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്, ഇപ്പോൾ സിനിമയെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എല്ലവരും തന്നോട് ചോദിക്കുന്ന ഒരു കാര്യമായിരുന്നു തന്റെ അച്ഛന്റെയും, മോഹൻലാൽ അങ്കിളിന്റെയും കഥയുമായി വല്ല ബന്ധം ഉണ്ടോ എന്ന്

എന്നാൽ ഇത്തവരുടെ കഥയല്ല, താൻ പലരിൽ നിന്നും അല്ലാതെ വായിച്ചറിഞ്ഞുമുള്ള കാര്യങ്ങളാണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്, എന്നാൽ ചില സംഭവങ്ങളുമായി ബന്ധമുണ്ട്, കോടമ്പാക്കത്തിലെ ചില സംഭവങ്ങൾ അന്ന് ചെറുതിലെ താൻ ഒരുപാട് ആളുകളിൽ നിന്നും കേട്ടിട്ടുണ്ട്, വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിലെ കഥ താൻ മുൻപ് പലരിൽ നിന്നും കേട്ടത് , ഒരു എഴുപതുകളിലെ കഥയാണ് അത്, അന്ന് അച്ഛൻ സിനിമയിൽ ജോയിന്റ് ചെയ്യാൻ പോയതും, സൗത്ത് ഫിലിം ചേമ്പറിലെ ചില തമാശകളും എല്ലാം അങ്ങനെ താൻ കേട്ടിട്ടുണ്ട്

അങ്ങനെയുള്ള കഥകൾ ആ സിനിമയിൽ താൻ ഉൾപ്പെടുത്തിയിട്ടുണ്ട്,  എന്നല്ലാതെ അവരുടെ  ജീവിത ചരിത്രം ഒന്നുമല്ല ഈ സിനിമ, എന്നാൽ ചിത്രത്തിലെ തമാശകൾ അവരുമായി നല്ല ബന്ധമുണ്ട്   വിനീത് പറയുന്നു,അതുപോലെ ഈ സിനിമയുടെ കാര്യം ഞാൻ പ്രിയൻ അങ്കിളുമായി സംസാരിച്ചു അദ്ദേഹവും കുറച്ചു കഥകൾ പറഞ്ഞിട്ടുണ്ട് അതെല്ലാം കോർത്തിണക്കിയാണ് ഈ സിനിമ