മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

vineeth-sreenivasan

എഴുത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മക്കളും ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഗായകനായി അരങ്ങേറിയ വിനീത് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയിരുന്നു. സഹോദരനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതും വിനീതായിരുന്നു. തിരയിലൂടെ അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസനും ഇതിനകം സംവിധാനത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എഞ്ചിനീറിയറിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു രണ്ടു പേരും അഭിനയ രംഗത്തേക് എത്തിച്ചേർന്നത്.

vineeth sreenivasan

മലർവാടി ആർട്സ് ക്ലബ് ആയിരുന്നു വിനീത് ആദ്യമായി സംവിധാനം ചെയ്ത സിനിമ, ആദ്യ സിനിമ തന്നെ വൻ വിജയം ആണ് നേടിയത്. അഭിനയത്തിന് ഒപ്പം തന്നെയാണ് വിനീത് തന്റെ കുടുംബ ജീവിതവും കൊണ്ട് പോകുന്നത്. ഇന്ന് വിനീതിന്റെ വിവാഹ വാർഷികം ആണ്, ദിവ്യക്ക് ഒപ്പമുള്ള വിനീതിന്റെ 16 വർഷങ്ങൾ ഇന്ന് പൂർത്തിയാക്കുകയാണ്. ഭാര്യക്ക് വിനീത് ആശസകൾ അറിയിച്ചത് ഇങ്ങനെ.

വിനീതിന്റെ പോസ്റ്റ് കാണാം 

വീണ്ടുമൊരു മാര്‍ച്ച്‌ 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍, ഇതായിരുന്നു വിനീതിന്റെ കുറിപ്പ്.

vineeth

വിവാഹ വാര്‍ഷികത്തെക്കുറിച്ച്‌ പോസ്റ്റ് ഇടാനായുള്ള ഒരുക്കത്തിലായിരുന്നു താനെന്നും നമ്മളൊരുമിച്ചുള്ള ചിത്രം തപ്പുകയായിരുന്നു. അതിനിടയിലാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നുമായിരുന്നു ദിവ്യയുടെ കമന്റ്. ആദ്യ കമന്റ് ദിവ്യയുടേതായിരുന്നുവെങ്കിലും പോസ്റ്റിന് കീഴിലായി മറ്റുള്ളവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നിങ്ങളെ എപ്പോഴും ഒരുമിച്ചാണ് ക്യാംപസില്‍ കണ്ടിരുന്നതെന്ന് ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു, രണ്ടാള്‍ക്കും ആശംസകളെന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. ആര്‍ ജെ മാത്തുക്കി, രാജ് കലേഷ്, നിഖില വിമല്‍, ജോമോന്‍ ടി ജോണ്‍, തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

Related posts

സൂക്ഷിക്കുക, കേരളത്തില്‍ വളര്‍ച്ചക്കായി ഇറച്ചി കോഴികളില്‍ മാരക രാസവസ്തുകള്‍ കുത്തിവെക്കുന്നു

WebDesk

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

WebDesk4

ടേക് ഓഫ് എപ്പോഴാണ് പാർവ്വതിയുടെ സിനിമ ആയത് ? പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല !! തുറന്നടിച്ച് മഹേഷ് നാരായണന്‍ ( വീഡിയോ)

WebDesk4

അത് ചെയ്ത് വല്ലാതെ മനസ്സ് മടുത്തപ്പോഴാണ് ഞാൻ സിനിമയിലേക്ക് എത്തിച്ചേർന്നത് !!

WebDesk4

യുവസംവിധായകനും അനുപമ പരമേശ്വരനും പ്രണയത്തിൽ; ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

WebDesk4

ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു !!

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4

അതിനുള്ള അവസരം ചേച്ചി ഉണ്ടാക്കിയിട്ടില്ല !! ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഗൗരി നന്ദ

WebDesk4

പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ നായിക തമന്ന….!!

WebDesk4