വൈറല്‍ ജാസി-അസി ജോഡി തല്ലി പിരിഞ്ഞു!!! അസിയ്ക്ക് പെണ്‍കുട്ടിയുമായി പ്രണയത്തില്‍

സമൂഹമാധ്യമത്തിലെ വൈറല്‍ താരങ്ങളായ ജാസി-അസി ജോഡി തമ്മില്‍ത്തല്ലി പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇതാണിപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ജാസിയും അസിയും. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ജാസി (26) എന്ന ജാസിലും…

സമൂഹമാധ്യമത്തിലെ വൈറല്‍ താരങ്ങളായ ജാസി-അസി ജോഡി തമ്മില്‍ത്തല്ലി പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇതാണിപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ജാസിയും അസിയും. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ജാസി (26) എന്ന ജാസിലും പാലക്കാട് ഒലവക്കോട് സ്വദേശി ആഷിഖി(27)ന്റെയും സൗഹൃദമാണ് സോഷ്യലിടത്ത് നിറഞ്ഞത്.

ഇരുവരുടെയും സൗഹൃദം പിരിയാന്‍ കാരണം അസിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായുള്ള പ്രണയമാണ്. തുടര്‍ന്ന് വേര്‍പിരിയാന്‍ കാരണമായതെന്ന് ഇരുവരും പറയുന്നു. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളോടെയാണ് വീഡിയോയില്‍ എത്തിയതാണ് സംഭവം വിവരിച്ചത്. തന്നില്‍ നിന്നും അകന്നുപോയ അസിയെ കാണാന്‍ അസിയുടെ പുതിയ കൂട്ടുകാരിയെ കാണാന്‍ എത്തിയപ്പോള്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ജാസി പറയുന്നത്.

എന്നാല്‍, തന്റെ കാര്യത്തില്‍ ജാസി അമിതമായി ഇടപെട്ടിരുന്നതായും തന്റെ മാതാവ് നാട്ടില്‍ നിന്നു നിരന്തരം ആവശ്യപ്പെട്ടതിനാല്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സുഹൃത്ത് അതിനെ എതിര്‍ത്തതായും അസി ആരോപിക്കുന്നു.

‘കൈയില്‍ ലേഡീസ് ഹാന്‍ഡ് ബാഗ്, മുഖത്ത് റോസ് പൗഡര്‍, ചുണ്ടില്‍ ലിപ്സ്റ്റിക്, സെറ്റ് ചെയ്ത പുരികം, അണിയിച്ചൊരുക്കിയ കണ്‍പീലികള്‍, വേഷം പാന്റ്‌സും ഷേര്‍ട്ടും’ ഈ വേഷത്തില്‍ സുന്ദരിയായ യുവതിയായാണ് ജാസി വീഡിയോയിലെത്തിയത് .ആഷിയാണെങ്കില്‍, നിബിഡമായ താടി വളര്‍ത്തി ഒത്ത പുരുഷനായും. ഇവരുടെ ‘കപ്പിള്‍ വീഡിയോസ്’ ആണ് സോഷ്യലിടം ഏറ്റെടുത്തത്.

ഏഴു വര്‍ഷമായി യുഎഇയിലാണ് ഇരുവരും താമസം. ഇരുവരും തമ്മില്‍ നാട്ടില്‍ നിന്നാണ് സൗഹൃദം ആരംഭിച്ചത്. അത് യുഎഇയിലെത്തിയിട്ടും തുടരുകയായിരുന്നു.