പൃഥ്വിരാജിനോടുള്ള ശത്രുത!! ജഗതിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു!

ഉപരിപഠനത്തിന് വേണ്ടി വിദേശത്ത് പോയി പഠിച്ചെങ്കിലും സിനിമ തന്നെ ആയിരുന്നു പൃഥ്വിരാജ് എന്ന വ്യക്തിയുടെ സ്വപനം. അന്ന് താന്‍ കണ്ട സ്വപനം ഇന്ന് യാഥാര്‍ത്ഥ്യമാക്കിയ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ നടനായി എത്തി പിന്നീട്…

ഉപരിപഠനത്തിന് വേണ്ടി വിദേശത്ത് പോയി പഠിച്ചെങ്കിലും സിനിമ തന്നെ ആയിരുന്നു പൃഥ്വിരാജ് എന്ന വ്യക്തിയുടെ സ്വപനം. അന്ന് താന്‍ കണ്ട സ്വപനം ഇന്ന് യാഥാര്‍ത്ഥ്യമാക്കിയ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ നടനായി എത്തി പിന്നീട് സംവിധായകനായും നിര്‍മ്മാതാവായും വിതരണക്കാരനായും എല്ലാം പൃഥ്വിരാജ് വളര്‍ന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ കണ്ട സ്വപ്‌നം അദ്ദേഹം ഇന്ന് യാഥാര്‍ത്ഥ്യമാക്കി. മലയാള സിനിമയില്‍ വിജയിച്ച് നില്‍ക്കുകയാണ് പൃഥ്വിരാജ്.

ഈ അവസരത്തില്‍ പൃഥ്വിരാജിന്റെ തുടക്ക കാലത്തെ കുറിച്ച് നടന്‍ ജഗതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്ന്. ഒരു ലോബി ഉണ്ടാക്കാന്‍ മാത്രമൊന്നും പൃഥ്വിരാജ് എന്ന നടന്‍ വളര്‍ന്നിട്ടില്ലെന്ന ജഗതിയുടെ പരാമര്‍ശത്തിന്മേലുള്ള അവതാരകന്റെ ചോദ്യവും അതിന് ജഗതി നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ എനിക്ക് പൃഥ്വിരാജ് എന്ന വ്യക്തിയോട് ശത്രുത ഇല്ലെന്നും അതിന് മാത്രം പൃഥ്വിരാജ് വളര്‍ന്നിട്ടില്ലെന്നുമാണ് ജഗതി പറഞ്ഞത്…അഭിമുഖത്തിന്റെ ഈ ഭാഗമാണ് വീണ്ടും വൈറലാകുന്നത്.. ഒരു ലോബി ഉണ്ടാക്കാന്‍ മാത്രം ഒന്നും പൃഥ്വിരാജ് വളര്‍ന്നിട്ടില്ല… വളര്‍ന്നു വരുന്ന ഒരു ചെറുപ്പക്കാരനെ ഇരുത്തുന്ന പരാമര്‍ശം അല്ലേ അത്..

Jagathy-Sreekumar01

എന്നായിരുന്നു ജഗതിയുടെ പരാമര്‍ശത്തെ കുറിച്ച് അവതാരകന്റെ ചോദ്യം.
അഭിമുഖത്തില്‍ വെച്ച് ജഗതിയുടെ മറുപടി ഇതായിരുന്നു… അത് അങ്ങനെയൊരു പരാമര്‍ശം അല്ല.. പുള്ളിക്ക് എതിരെ ഒരു ശത്രുത ഉണ്ടാകാന്‍ മാത്രമുള്ള ഒരു അവസ്ഥയില്‍ ഒന്നുമല്ല ഉള്ളത്. ശത്രു എപ്പോഴാണ് ഒരാള്‍ക്ക് ഉണ്ടാകുന്നത്. വളര്‍ന്നു വരുമ്പോഴും ഏറ്റവും മിടുക്കന്‍ എന്ന് അറിയുമ്പോഴും മാത്രമാണ് ശത്രു ഉണ്ടാകുന്നത്.

https://www.youtube.com/shorts/Wz0Iv_TEgTI

അല്ലാത്ത ഒരാളോട് ശത്രുത തോന്നേണ്ട കാര്യമില്ല. പൃ്ഥ്വിരാജിന് എതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അദ്ദേഹത്തിന് തോന്നാമെങ്കില്‍ എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നു എന്ന് എനിക്കും വിശ്വസിച്ചുകൂടെ എന്നായിരുന്നു ജഗതിയുടെ മറുപടി.