അഞ്ച് വര്‍ഷത്തിന് ശേഷം അമ്മച്ചിയെ വീണ്ടും കണ്ടു..!! സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

ക്യാമറുടെ പിന്നില്‍ നിന്ന് സിനിമ എന്താണെന്ന് കണ്ട് പഠിച്ചും പിന്നീട് അതിന് വേണ്ടി പ്രവര്‍ത്തിച്ചും അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരം ആയിട്ടായിരുന്നു താരത്തിന്റെ അഭിനയ മേഖലയിലേക്കുള്ള കടന്നു വരവ്. സിനിമയുടെ…

ക്യാമറുടെ പിന്നില്‍ നിന്ന് സിനിമ എന്താണെന്ന് കണ്ട് പഠിച്ചും പിന്നീട് അതിന് വേണ്ടി പ്രവര്‍ത്തിച്ചും അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരം ആയിട്ടായിരുന്നു താരത്തിന്റെ അഭിനയ മേഖലയിലേക്കുള്ള കടന്നു വരവ്. സിനിമയുടെ ഭാഗമായശേഷം സിനിമകളില്‍ പാട്ടുസീനിലോ ചെറിയ ചെറിയ രംഗങ്ങളിലോ ഒക്കെ വന്നു പോവുന്ന ഏറെ മുഖങ്ങള്‍ ഉണ്ടാകും, അങ്ങനെ ഒരു മുഖത്തെ ഓര്‍ത്തെടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം അവരെ വീണ്ടും കണ്ടുമുട്ടാന്‍ ഇടയായ സാഹചര്യവും ആ സന്തോഷവും പങ്കുവെയ്ക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പാട്ട് സീനില്‍ കൂടെ അഭിനയിച്ച ഒരു അമ്മച്ചിയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടതിലുള്ള സന്തോഷമാണ് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം ‘ മരതകം ‘ പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍,” എന്നാണ് വിഷ്ണു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്. ഈ ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു.

പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു. ബിഗ് ബ്രദര്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ‘രണ്ട്’ എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം