മനോഹരമായ സിനിമ!! ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയെ കുറിച്ച് വിസ്മയ മോഹന്‍ലാല്‍

പ്രണവ്-ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയെ അഭിനന്ദിച്ച് വിസ്മയ മോഹന്‍ലാല്‍. സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീതും പ്രണവും ഒന്നിച്ചെത്തിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.…

പ്രണവ്-ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയെ അഭിനന്ദിച്ച് വിസ്മയ മോഹന്‍ലാല്‍. സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീതും പ്രണവും ഒന്നിച്ചെത്തിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ മോഹന്‍ലാലിന് പിന്നാലെ ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് വിസ്മയ മോഹന്‍ലാലും. ചേട്ടന്റെ ചിത്രം 2 തവണ കണ്ടുവെന്നും മനോഹരമായ സിനിമയെന്നായിരുന്നു ചിത്രത്തിനെ കുറിച്ച് വിസ്മയയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയ ചിത്രത്തിനെ പ്രശംസിച്ചത്. പ്രണവ് മോഹന്‍ലാലിനെ ടാഗും ചെയ്തിട്ടുണ്ട് വിസ്മയ.

ചെന്നൈയില്‍ പോയി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പറയുന്നത്. സിനിമ കണ്ടപ്പോള്‍ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

റിലീസ് ദിനം തന്നെ സുചിത്ര കൊച്ചിയിലെ തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍-പ്രണവ് കോംബോ ആണ് സിനിമയുടെ ആകര്‍ഷണമെന്ന് സുചിത്ര പറഞ്ഞിരുന്നു.
ഇരുവരുടെയും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോള്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഓര്‍മ വന്നെന്നായിരുന്നു സുചിത്ര പറഞ്ഞിരുന്നു.