പഴയകാല ദിലീപേട്ടനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി! വോയിസ് ഓഫ് സത്യ നാഥന്റെ പ്രേക്ഷക പ്രതികരണം, വീഡിയോ 

പ്രേക്ഷകർ ഒരുപാടു കാത്തിരുന്നു ചിത്രമായിരുന്നു ദിലീപ് നായകൻ ആയ വോയിസ് ഓഫ് സത്യനാഥൻ, ഇന്ന് റിലീസ് ആയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുനോട്ടു പോകുകയാണ്, പല പ്രേക്ഷകരും പറയുന്നത് ആ പഴയ ദിലീപേട്ടനെ…

പ്രേക്ഷകർ ഒരുപാടു കാത്തിരുന്നു ചിത്രമായിരുന്നു ദിലീപ് നായകൻ ആയ വോയിസ് ഓഫ് സത്യനാഥൻ, ഇന്ന് റിലീസ് ആയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുനോട്ടു പോകുകയാണ്, പല പ്രേക്ഷകരും പറയുന്നത് ആ പഴയ ദിലീപേട്ടനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി എന്ന രീതിയിലാണ്, പഴയ ആ ദിലീപ്, റാഫി കോംബോ ഇപ്പോളും മങ്ങൽ ഏറ്റട്ടില്ല എന്നാണ് ആരാധകർ ചിത്രം കണ്ടു പറയുന്നത്, ചിത്രത്തിന്റെ ആദ്യ പകുതിയേക്കാൾ ഗംഭീരം രണ്ടാം പകുതിയെന്നും പ്രേക്ഷകർ പറയുന്നു.

ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ എല്ലാം തന്നെ മികച്ച അഭിനയം ആണ് കാഴ്ച്ച വെച്ചിരുന്നത്. ആ പഴയ ജനപ്രിയ നടൻ ഞങ്ങളുടെ മുന്നിൽ തിരിച്ചു വന്ന സന്തോഷത്തിലാണ് ഞങ്ങൾ എന്നും പ്രേക്ഷകർ പറയുന്നു.ദിലീപിന്റെയും, സിദ്ധിക്കിന്റെയും രസകരമായ രംഗങ്ങൾ വളരെയധികം ഭംഗി ആയിട്ടുണ്ട്.

സൂപ്പർഹിറ്റ് ആകും സിനിമ എന്നതിൽ സംശയമില്ല, ദിലീപ്, സിദ്ധിഖ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. വോയിസ് ഓഫ് സത്യനാഥൻ ഒരു ഫാമിലി എന്റെർറ്റൈനെർ ചിത്രം തന്നെയാണ്, കുടുംബ സമേതം പൊട്ടിച്ചിരിക്കാവുന്ന ഒരു ചിത്രം.