വാഹന പ്രേമികള്‍ക്ക് എന്നും ഹരമായ ഫോക്സ് വാഗണ്‍ പോളോ ഇന്ത്യന്‍ യാത്ര അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്സ് വാഗണ്‍ പോളോയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം ഫോക്സ് വാഗണ്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുണ്ട്. രാജ്യത്ത് ഫോക്സ്…

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്സ് വാഗണ്‍ പോളോയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം ഫോക്സ് വാഗണ്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുണ്ട്. രാജ്യത്ത് ഫോക്സ് വാഗണ്‍ ഏറ്റവും കൂടുതല്‍ വിറ്റ മോഡലും ഇതുതന്നെയാണ്. ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്.

2010ലാണ് ഫോക്സ് വാഗണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ വാഹനമായി പോളോ വിപണിയിലെത്തിയത്. വളരെ വേഗം ജനങ്ങളുടെ പ്രിയ വാഹനമായി മാറി പോളോ. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 10 വിവിധ എഞ്ചിനുകളാണ് ഫോക്‌സ്വാഗണ്‍ പോളോയില്‍ ഘടിപ്പിച്ചത്. ആദ്യ കാലത്തുണ്ടായ 1.2 പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ പിന്നീട് 1.6-ലിറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍, 1.6 TDI ഡീസല്‍ എഞ്ചിനിലേക്ക് വഴിമാറി.

പിന്നീട് 90 എച്ച്പി, 105 എച്ച്പി എന്നിങ്ങനെ രണ്ട് ഔട്പുട്ടുകളുള്ള 1.5 TDI ഡീസല്‍ എഞ്ചിനെത്തി. ഒടുവില്‍ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വന്നതോടെ ഡീസല്‍ എന്‍ജിന്‍ പാടെ ഉപേക്ഷിച്ച്, പുതിയ മൂന്ന് സിലിണ്ടര്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി പോളോ യാത്ര തുടര്‍ന്നു. അതേസമയം മാറ്റമില്ലാതെ തുടരുന്ന ഡിസൈനും വില്‍പ്പനയിലെ ഇടിവുമാണ് പോളോയെ പിന്‍വലിക്കാന്‍ ഫോക്സ് വാഗണെ പ്രേരിപ്പിച്ച ഘടകം.