ദുൽഖർ വന്നപ്പോൾ ഗോകുൽ സുരേഷ് സൈഡ് ആയി; പിന്നീട് സംഭവിച്ചത്

ദുല്‍ഖര്‍ സല്‍മാന്റെ വരവിനിടെ ആരാധകരുടെ ആരവങ്ങളിലും ആഘോഷങ്ങളിലും മുങ്ങിപ്പോയി നടന്‍ ഗോകുല്‍ സുരേഷ്. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ദുല്‍ഖറിനെ വളഞ്ഞു.ദുല്‍ഖറിനെ സംരക്ഷിച്ച്…

ദുല്‍ഖര്‍ സല്‍മാന്റെ വരവിനിടെ ആരാധകരുടെ ആരവങ്ങളിലും ആഘോഷങ്ങളിലും മുങ്ങിപ്പോയി നടന്‍ ഗോകുല്‍ സുരേഷ്. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ദുല്‍ഖറിനെ വളഞ്ഞു.ദുല്‍ഖറിനെ സംരക്ഷിച്ച് ബോഡിഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് ദുല്‍റിനൊപ്പം എല്ലാവരും നടന്നു നീങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്നത്.രാഹുല്‍ ഫോട്ടോഷൂട്ട് ഒഫീഷ്യല്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ എത്തിയത്. താനും ഇതുപോലെ ഒരുപാട് വേദന അനുഭവിച്ചാണ് എത്തിയത്, ഈ വീഡിയോ ഇട്ടത് ഏരെയും വേദനിപ്പിക്കാന്‍ അല്ല എന്നും ഈ വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.ഈ വീഡിയോ വളരെ പെട്ടെന്നു തന്നെ വളരെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം മറ്റൊരു വിഡിയോയും പുറത്തു വന്നു. എന്ത് ആണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നാണ് വൈറലാകുന്ന പുതിയ വീഡിയോയില്‍ ഉള്ളത് . കുറച്ച് നടന്ന ശേഷം ദുല്‍ഖര്‍ ഗോകുലിനെ അന്വേഷിക്കുന്നതും കൂടെയുള്ളവര്‍ ഗോകുലിനെ വിളിച്ച് ഒപ്പം ചേര്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ദുല്‍ഖറിന്‍റെ കരുതലിനെ ഇത് സംബന്ധിച്ച് സിനിമ ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റുകളില്‍ വാഴ്ത്തുകയാണ് ആരാധകര്‍.  ദുൽഖർ എത്തിയപ്പോൾ ഒറ്റയ്ക്കായിപ്പോയ ഗോകുലിനെ പിന്തുണച്ചും നിരവധിപ്പേർ എത്തുകയുണ്ടായി. കരിയറിന്റെ തുടക്കത്തിൽ ഇതുപോലെ തന്നെ അവഗണനകളും ഒറ്റപ്പെടലും കൂക്കിവിളികളും നേരിട്ട താരമായിരുന്നു ദുല്‍ഖറെന്നും ഒരിക്കൽ താങ്കളും വലിയൊരു താരമായി അറിയപ്പെടുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.ഓണം റിലീസിന് തയ്യാറെടുക്കുക ആണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത. ഈ വര്‍‌ഷത്തെ ഓണചിത്രങ്ങളില്‍ ഏറ്റവും ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രവും ദുല്‍ഖറിന്‍റെ കിം​ഗ് ഓഫ് കൊത്തയാണ്. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടിൽ നടക്കുന്ന പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് നേടുന്നത്. അടുത്തിടെ പ്രീബുക്കിംഗ് ആരംഭിച്ച കിംഗ് ഓഫ് കൊത്ത ഇതുവരെ മൂന്നു കോടിയോളം കളക്ട് ചെയ്തു എന്നാണ് അണിയറ പ്രവർത്തകർ പറുന്നത്. ഒപ്പം ഹൗസ് ഫുൾ ഷോകളാണ് നടക്കാൻ ഇരിക്കുന്നതും. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച അടുപ്പിച്ചുള്ള ഷോകളിലും മികച്ച ബുക്കിം​ഗ് ആണ് നടക്കുന്നതെന്നാണ് വിവരം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ഈ സിനിമ, തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസ്സിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്ത കളം പിടിക്കും. രാവിലെ 7 നാണ് ആദ്യ പ്രദർശനം. കേരളത്തിൽ മാത്രം നാനൂറിലേറെ സ്ക്രീനുകൾ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകൾക്കായി ആഗോള തലത്തിൽ ആയിരത്തിലേറെ സ്ക്രീനുകളിലുമാണ് കൊത്തയുടെ പ്രദർശനം.ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം വരെ നീണ്ട പ്രൊമോഷൻ, ഹൈദരാബാദിലും, ദുബായിലെ ഓറിയോൺ മാളിലും കൊത്തയുടെ താരങ്ങൾ ഒരുമിച്ച വമ്പൻ പ്രീ റിലീസ് ഇവന്റ്, മലയാള സിനിമ ഇന്നോളം കാണാത്ത സമാനതകളില്ലാത്ത പ്രമോഷൻ പരിപാടികളാണ് കൊത്തയ്ക്കായി ഒരുക്കിയത്.