കാണാന്‍ പോലും സാധിക്കില്ലെന്ന് എല്ലാവരും പറഞ്ഞു!! കണ്ടു, 45 മിനിറ്റ് തമാശകള്‍ പറഞ്ഞിരുന്നു-ഇതാണ് എന്റെ എസ്ആര്‍കെ എന്ന് രുദ്രാണി

സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെ നേരില്‍ കണ്ട ഹൃദ്യമായ അനുഭവം കുറിച്ച് രുദ്രാണി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെ അഭിമുഖം ചെയ്യാന്‍ കിട്ടിയ അനുഭവമാണ് രുദ്രാണി കുറിച്ചത്. രണ്ട് വര്‍ഷം മുമ്പ് രുദ്രാണി പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ പത്താന്‍ തരംഗത്തിനിടയിലാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് പത്താന്‍.

2021 നവംബറിലാണ് രുദ്രാണി 2001ല്‍ ഷാരുഖിനൊപ്പം എടുത്ത ചിത്രവും കുറിപ്പും പങ്കുവച്ചത്. 2021 നവംബര്‍ രണ്ടിന് ഷാരൂഖ് ഖാന്റെ ജന്മദിനത്തിലാണ് രുദ്രാണി കുറിപ്പ് പങ്കിട്ടത്.

ഇതാണ് എന്റെ എസ്ആര്‍കെ സ്റ്റോറി, ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല’ എന്ന് പറഞ്ഞാണ് രുദ്രാണിയുടെ കുറിപ്പ്. 2001 അശോക എന്ന ചിത്രത്തിന് വേണ്ടി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ഷാരൂഖ് ഖാനെ കാണാന്‍ ആറാം ക്ലാസുകാരിയായിരുന്ന രുദ്രാണിയ്ക്ക് അവസരം ലഭിച്ചത്.

ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ ഹോട്ടല്‍ ദ് പാര്‍ക്കില്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹം കാണാന്‍ വേണ്ടി കാത്തു നില്‍പ്പുണ്ടായിരുന്നു. സ്‌കൂള്‍ പത്രമായ ദ് ടെലിഗ്രാഫില്‍ ഒരു അഭിമുഖത്തിന് വേണ്ടിയാണ് ഞാനും എന്റെ സുഹൃത്തും പോയത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്റവ്യു എടുക്കാന്‍ എത്തിയതറിഞ്ഞപ്പോള്‍ പുറത്ത് നിന്നവരെല്ലാവരും ഞങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ കാണാന്‍ പോലും സാധിക്കില്ലെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ എങ്ങനെയോ ഒരു 15 മിനിറ്റ് അദ്ദേഹത്തോട് സംസാരിക്കാന്‍ സമയം കിട്ടി.

മുറിയില്‍ അദ്ദേഹം തിരക്കിലായിരുന്നു. ഞങ്ങളെ കണ്ട ഉടനെ മുഖമുയര്‍ത്തി നോക്കി. രണ്ടു പേരും ആദ്യം നിങ്ങളുടെ പേര് പറയണം, ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 15 മിനിറ്റ് സമയം എന്നുള്ളത് 45 മിനിറ്റ് വരെ ഞങ്ങളോട് അദ്ദേഹം സംസാരിച്ചു. തമാശകള്‍ പറഞ്ഞു. ഓരോ തവണ ഫോണ്‍ റിങ് ചെയ്യുമ്പോഴും അദ്ദേഹം ഞങ്ങളോട് ക്ഷമ ചോദിച്ചു എന്നും രുദ്രാണി പറയുന്നു.

Previous articleക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ! ക്ഷേത്രദര്‍ശനം നടത്തിയ അമല പോളിനെതിരെ രൂക്ഷ വിമര്‍ശനം
Next articleആ ഫ്രെയിമിലുള്ളവരില്‍ ഞാന്‍ മാത്രമുള്ളൂ!!! അവരൊന്നും ഇനി തിരിച്ചു വരില്ലലോ-വികാരാധീനനായി സലിം കുമാര്‍