ആ ഫ്രെയിമിലുള്ളവരില്‍ ഞാന്‍ മാത്രമുള്ളൂ!!! അവരൊന്നും ഇനി തിരിച്ചു വരില്ലലോ-വികാരാധീനനായി സലിം കുമാര്‍

മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. സ്വഭാവ നടനായും ഹാസ്യ താരമായും ആരാധകരുടെ മനസ്സില്‍ ചിര പ്രതിഷ്ട നേടിയ താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിം കുമാറിന്റെ ഹൃദയം തൊടുന്ന വാക്കുകളാണ് വൈറലാകുന്നത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

2003ലിറങ്ങിയ ഗ്രാമഫോണ്‍ സിനിമയുമായി ബന്ധപ്പെട്ടാണ് സലിം കുമാര്‍ ഓര്‍മ്മ പങ്കുവച്ചത്. കമലിന്റെ സംവിധാന ചെയ്ത ചിത്രത്തില്‍ ദിലീപ്, മുരളി, മീര ജാസ്മിന്‍, നവ്യ നായര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റുകളാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യസാഗര്‍ ഈണം നല്‍കിയ ‘എന്തെ ഇന്നും വന്നീലാ എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റാണ്. ഇന്നും ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മലയാളി എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളിലൊന്നാണ്.

ആ ഗാനരംഗത്തില്‍ അഭിനയിച്ച താന്‍ മാത്രമേ ഇപ്പോളും ജീവിച്ചിരിപ്പുള്ളൂവെന്നും ഇവരൊന്നും ഇനി തിരിച്ചു വരുകയില്ലലോ’ എന്നുമാണ് സലിം കുമാര്‍
വികാരാധീനനായി പറഞ്ഞത്.

മുരളി, എരഞ്ഞോളി മൂസ, ഓച്ചിറ ഗീഥാ സലാം, ഒടുവില്‍ ഉണ്ണികൃഷണന്‍ തുടങ്ങിയവരാണ് ഈ ഗാനത്തില്‍ അഭിനയിച്ചവര്‍. പി ജയചന്ദ്രനും കെജെ ജീമോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.

Previous articleകാണാന്‍ പോലും സാധിക്കില്ലെന്ന് എല്ലാവരും പറഞ്ഞു!! കണ്ടു, 45 മിനിറ്റ് തമാശകള്‍ പറഞ്ഞിരുന്നു-ഇതാണ് എന്റെ എസ്ആര്‍കെ എന്ന് രുദ്രാണി
Next articleഅർജുനും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’ റിലീസിനെത്തുന്നു!