അയ്യപ്പന്‍ എന്നെ വിളിച്ചു, ഞാന്‍ വന്ന് ദര്‍ശനം നടത്തി!!! വിഷു ദിനത്തില്‍ മല ചവിട്ടി അയ്യനെ കണ്ട് യോഗി ബാബു

ശബരിമല സന്നിധിയിലെത്തി അയ്യപ്പ ദര്‍ശനം നടത്തി തമിഴ് നടന്‍ യോഗി ബാബു. വിഷു ദിനത്തിലാണ് മല ചവിട്ടി അയ്യനെ കാണാന്‍ യോഗി ബാബു എത്തിയത്. ആദ്യമായാണ് താരം ശബരിമലയിലെത്തി അയ്യനെ കാണുന്നത്. തമിഴ്‌നാട്ടിലെ എല്ലാ…

ശബരിമല സന്നിധിയിലെത്തി അയ്യപ്പ ദര്‍ശനം നടത്തി തമിഴ് നടന്‍ യോഗി ബാബു. വിഷു ദിനത്തിലാണ് മല ചവിട്ടി അയ്യനെ കാണാന്‍ യോഗി ബാബു എത്തിയത്. ആദ്യമായാണ് താരം ശബരിമലയിലെത്തി അയ്യനെ കാണുന്നത്.

തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും താന്‍ പോകാറുണ്ട്. എന്നാല്‍ ഇതുവരെ ശബരിമലയിലേക്ക് വന്നിട്ടില്ല. അയ്യപ്പന്‍ എന്നെ വിളിച്ചു, ഞാന്‍ വന്ന് ദര്‍ശനം നടത്തി. വളരെയധികം സന്തോഷമുണ്ട്, ദര്‍ശനം നടത്തിയ ശേഷം താരം പറഞ്ഞു.

ശബരിമല ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ സന്തോഷവും യോഗി ബാബു പങ്കുവച്ചു. യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് സന്നിധാനം പി ഒ.

സിനിമയുടെ പൂജ സന്നിധാനത്ത് വച്ചായിരുന്നു നടന്നത്. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഒരു സിനിമയുടെ പൂജ നടക്കുന്നത് ചരിത്രമായിരുന്നു. സംവിധായകനും നടി നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന് ഫസ്റ്റ് ക്ലാപ് അടിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.അനന്തഗോപനായിരുന്നു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ആ ചടങ്ങിലെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. രാജീവ് വൈദ്യയാണ് ശബരിമല പശ്ചാത്തലമാക്കി പാന്‍ ഇന്ത്യന്‍ സിനിമ സംവിധാനം ചെയ്യുന്നത്.