ഓടുന്ന ട്രെയിനിലേക്ക് ചാടി കയറാന്‍ ശ്രമിച്ച യുവതിയ്ക്ക്‌ നിയന്ത്രണം തെറ്റി- വീഡിയോ

റെയില്‍വേ ട്രാക്കുകളിലെ അപകടങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ സ്ഥിരം കാഴ്ചയാണ്. അശ്രദ്ധ കൊണ്ടോ സമയക്കുറവ് കൊണ്ടോ തിടുക്കത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും വലിയ അപകടങ്ങളിലേക്കാണ് ആളുകളെ എത്തിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍…

റെയില്‍വേ ട്രാക്കുകളിലെ അപകടങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ സ്ഥിരം കാഴ്ചയാണ്. അശ്രദ്ധ കൊണ്ടോ സമയക്കുറവ് കൊണ്ടോ തിടുക്കത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും വലിയ അപകടങ്ങളിലേക്കാണ് ആളുകളെ എത്തിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടി ട്രെയിനിന്റെ അടിയിലേക്ക് വീഴാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് പുറത്തു വന്നത്.

ട്രെയിനിനടിയില്‍ വീണ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥനും മറ്റ് യാത്രക്കാരും ചേര്‍ന്ന് രക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. തീവണ്ടിയുടെ വേഗത കുറഞ്ഞതാണ് വലിയ അപകടം ഒഴിവായതിന് പിന്നില്‍. ഇന്ത്യന്‍ റെയില്‍വേയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഛത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിലേക്ക് യുവതി ചാടാന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും മറ്റ് യാത്രക്കാരും സംഭവസ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ച് പ്ലാറ്റ്ഫോമിലേക്ക് തിരികെ കൊണ്ടുപോയി. ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുന്നതിനോ കയറുന്നതിനോ റെയില്‍വേ പതിവായി മുന്‍കരുതല്‍ അറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അത് അവഗണിച്ച് യാത്രക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സമയോചിതമായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു. ട്വിറ്ററില്‍ വീഡിയോ വൈറലായതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച ്‌നിരവധി പേര്‍ രംഗത്തെത്തി.