കുഞ്ഞിന്റെ ആ ചടങ്ങും കഴിഞ്ഞു..! സന്തോഷം പങ്കുവെച്ച് മൃദുലയും യുവ കൃഷ്ണയും…!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് മൃദുല വിജയ് യും യുവ കൃഷ്ണയും. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് കേട്ടറിഞ്ഞത്. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച കുഞ്ഞിന്റെ പുതിയ വിശേഷമാണ് ആരാധകര്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് മൃദുല വിജയ് യും യുവ കൃഷ്ണയും. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് കേട്ടറിഞ്ഞത്. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച കുഞ്ഞിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങളും ഫോട്ടോകളുമാണ് പ്രിയതാര ദമ്പതികള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ കുഞ്ഞിന്റെ പേരും മറ്റ് ഫോട്ടോകളും പങ്കുവെച്ചത്. ധ്വനി കൃഷ്ണ എന്നാണ് ഇവര്‍ പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്.. യുവ കൃഷ്ണ ഈ പേരും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചു. ആഗസ്റ്റ് 19ന് ആയിരുന്നു മൃദുല വിജയ് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്… ഗര്‍ഭകാലം തുടങ്ങിയ മുതല്‍ തന്നെ മൃദുല അഭിനയ ജീവിതത്തില്‍ നിന്ന് മാറി നിന്നിരുന്നു. അമ്മയാകാന്‍ പോകുന്ന വിശേഷം പങ്കുവെച്ചാണ് ഇനി കുറിച്ച് ബ്രേക്ക് എടുക്കുകയാണെന്ന് താരം അറിയിച്ചിരുന്നത്.

പിന്നീട് കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ടായിരുന്നു.. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ വിശേഷവും ഇവര്‍ പങ്കുവെയ്ക്കുന്നു.. നല്ല പേരാണ് കുഞ്ഞിന്റേത് എന്നാണ് ആരാധകര്‍ കമന്റുകളായി പങ്കുവെയ്ക്കുന്നത്.

ഞങ്ങളുടെ കുഞ്ഞ് രാജകുമാരിയെ ധ്വനി കൃഷ്ണ എന്ന് വിളിച്ച് നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നതില്‍ വളരെ അധികം സന്തോഷം എന്നാണ് യുവ ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചത്.