ഓച്ചിറയിൽ വീട്ടിൽ കയറി രക്ഷകർത്താക്കളുടെ കൺമുന്നിൽവെച്ച് 13 വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവം; നടുക്കം മാറാതെ ഇപ്പോഴും നാട്ടുകാർ.

കൊല്ലം ഓച്ചിറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വൈകുന്നേരത്തോടുകൂടി രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ താമസിക്കുന്ന വീട്ടിലേക്ക് കാറിൽ വന്ന മൂന്നുപേർ അടങ്ങുന്ന സംഗം കുട്ടിയെ കടത്താൻ ശ്രമിക്കവേ തടയാനെത്തിയ പിതാവിനെയും മാതാവിനെയും ആക്രമിച്ച ശേഷമാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിവന്നിരുന്നത്. 

സംഭവം പറഞ്ഞു പോലീസിൽ പരാതി പെട്ടിരുന്നെങ്കിലും പോലീസ് അന്വേഷണം ആരംഭിക്കാതിരുന്നപ്പോൾ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് പോലീസ് നടപടികൾ ആരംഭിച്ചത്. കുട്ടിയെ കടത്താൻ ഉപയോഗിച്ച വാഹനം കായംകുളം റെയിൽവേ സ്റ്റേഷന്റെ പരിസരം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തില്‍  ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ രണ്ടുപേർ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെയും മൂന്നാമത്തെയാൾ കുട്ടിയുമായി ബാംഗ്ലൂരിലേക്കും ടിക്കറ്റ് എടുത്തിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചു. ഇതോടെയാണ് കുട്ടിയെ ബാംഗ്ലൂരിലേക്ക് കടത്തിയെന്നു പോലീസിന് ബോധ്യമായത്. പ്രതികൾ മയക്കുമരുന്നിന് അടിമകൾ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കുട്ടിയെ കണ്ടെത്തനുള്ള പോലീസിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.