
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് ശരത് ദാസ്, ഇപ്പോൾ ഇവരുടെ ഒരു ദുഃഖവാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. കഴിഞ്ഞ ദിവസം പങ്കു വെച്ച വീഡിയോയിൽ ആണ് ശരത് ഈ അപകടത്തെ കുറിച്ച് പറഞ്ഞത്. താരത്തിന്റെ വീഡിയോ കണ്ടു ആശങ്കയോട് ആരാധകർ പറയുന്നു എങ്ങനെയാണ് സംഭവിച്ചത് എന്ന്, ഇപ്പോൾ ഈ വാർത്ത ആരാധകർക്ക് ഒരുപാടു സങ്കടം ആണ് ഉണ്ടാക്കിയത്.
ഈ അ പകടത്തിൽ തനിക്കും കുടുംബത്തിനും യാതൊരു കുഴപ്പവുമില്ല എന്നാണ് ശരത് പറയുന്നത്. ആറുമാസം മുൻപാണ് തനിക്കു൦, കുടുംബത്തിനും അപകടം ഉണ്ടായത്. ഒരു ബസ് തന്റെ കാറിൽ വന്നു ഇടിക്കുവായിരുന്നു. വലതു ഭാഗത്തു സ്ഥലം ഉണ്ടായിട്ടും ബസ് കാറിനു എതിരെ വന്നു ഇടിക്കുവായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളും താരം തന്റെ ഫേസ് ബൂക്കിലൂടെ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.
താരത്തിന്റെ വീഡിയോയിലെ വാക്കുകൾ ഇങ്ങനെ, എല്ലാവർക്കും നമസ്കാരം .കഴിഞ്ഞ ആറുമാസത്തിനു മുൻപാണ് ഈ അപകടം നടന്നത്, എന്നാൽ കഴിഞ്ഞ ദിവസം ആണ് ഇത് വീഡിയോയിൽ പങ്കുവയ്ക്കാൻ കഴിഞ്ഞുള്ളൂ. ഓൺലൈൻ ചാനലിൽ വാർത്ത വന്നു ഭയേക്കേണ്ട ഞങ്ങൾക്ക് വലിയ പരുക്കുകൾ ഈശ്വരാധീനം കൊണ്ട് സംഭവിച്ചില്ല. ഞങ്ങളുടെ വിവരം അറിഞ്ഞു വിളിച്ച ബന്ധുക്കള്ക്ക്, സുഹൃത്തുകൾക്കും ഒരുപാടു നന്ദി അറിയിക്കുന്നു ശരത് ദാസ് പറയുന്നു.












